മ​ണ്ണി​ടിച്ചി​ലി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട ഗൃ​ഹ​നാ​ഥ​ൻ കുഴഞ്ഞുവീണു മ​രി​ച്ചു
മ​ണ്ണി​ടിച്ചി​ലി​ൽ വീ​ടു  ന​ഷ്ട​പ്പെ​ട്ട ഗൃ​ഹ​നാ​ഥ​ൻ  കുഴഞ്ഞുവീണു  മ​രി​ച്ചു
Saturday, August 18, 2018 12:14 AM IST
മൂ​​ല​​മ​​റ്റം: മ​​ണ്ണി​​ടി​​ച്ചി​​ലി​​ൽ വീ​​ടു ന​​ഷ്ട​​പ്പെ​​ട്ട വീ​​ട്ടു​​ട​​മ ഹൃ​​ദ​​യാ​​ഘാ​​തം മൂ​​ലം മ​​രി​​ച്ചു. ആ​​ശ്ര​​മം വ​​ട​​ക്കേ​​മു​​റി​​യി​​ൽ ദേ​​വ​​സ്യാ​​ച്ച​​ൻ (85) ആ​​ണ് മ​​രി​​ച്ച​​ത്. വ്യാ​​ഴാ​​ഴ്ച​​യു​​ണ്ടാ​​യ മ​​ണ്ണി​​ടി​​ച്ചി​​ലി​​ൽ വീ​​ടു​​പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നി​​രു​​ന്നു. വീ​​ടു ന​​ഷ്ട​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്ന് മൂ​​ല​​മ​​റ്റ​​ത്തെ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ൽ ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു ഇ​​ദ്ദേ​​ഹം. വൈ​​കി​​ട്ടോ​​ടെ ദേ​​ഹാ​​സ്വാ​​സ്ഥ്യ​​ത്തെ തു​​ട​​ർ​​ന്ന് അ​​റ​​ക്കു​​ള​​ത്തു​​ള്ള മ​​ക​​ളു​​ടെ വീ​​ട്ടി​​ലേ​​യ്ക്കും തു​​ട​​ർ​​ന്നു സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​ക്കും മാ​​റ്റി​​യെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.


സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ ത്രേ​​സ്യാ​​മ്മ ക​​രി​​ന്പ​​ൻ പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: സ​​ലോ​​മി, മേ​​ഴ്സി, ലി​​സി, ആ​​ൻ​​സി, സി​​ബി​​ലി, സി​​ജു, ജി​​ൻ​​സി, പ​​രേ​​ത​​നാ​​യ ജോ​​സ് മ​​രു​​മ​​ക്ക​​ൾ: വ​​ൽ​​സ​​മ്മ, ജോ​​യി, ബേ​​ബി, സാ​​ബു, ബാ​​ബു, ജോ​​ജോ, അ​​ഞ്ജു, ബി​​ജു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.