രോഗികളെ ഹെലികോപ്റ്ററിൽ കോട്ടയത്ത് എത്തിച്ചു
രോഗികളെ ഹെലികോപ്റ്ററിൽ കോട്ടയത്ത് എത്തിച്ചു
Saturday, August 18, 2018 12:14 AM IST
കോ​​ട്ട​​യം: കോ​​ഴ​​ഞ്ചേ​​രി മു​​ത്തൂ​​റ്റ് ആ​​ശു​​പ​​ത്രി​​യി​​ൽ വെ​​ള്ളം ക​​യ​​റി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ ഐ​​സി​​യു​​വി​​ലാ​​യി​​രു​​ന്ന ഏ​​ഴു രോ​​ഗി​​ക​​ളെ വ്യോ​​മ​​സേ​​നാ ഹെ​​ലി​​കോ​​പ്റ്റ​​റി​​ൽ കോ​​ട്ട​​യം എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചു. ഇ​​വ​​രെ ഐ​​സി​​യു​വി​​ലേ​​ക്കു മാ​​റ്റി.

ത​​ല​​ച്ചോ​​റി​​നും ന​​ട്ടെ​​ല്ലി​​നും ശ്വാ​​സ​​കോ​​ശ​​ത്തി​​നും ഗു​​രു​​ത​​ര​​മാ​​യി പ​​രിക്കേ​​റ്റ രോ​​ഗി​​ക​​ളെ​​യാ​​ണ് എ​​യ​​ർ ലി​​ഫ്റ്റ് ചെ​​യ്ത​​ത്. വൈ​​കു​​ന്നേ​​രം നാ​​ലി​​നാ​​ണു രോ​​ഗി​​ക​​ളെ എ​​ത്തി​​ക്കു​​മെ​​ന്ന അ​​റി​​യി​​പ്പ് എ​​സ്എ​​ച്ച് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ​​ക്കു ല​​ഭി​​ച്ച​​ത്. ഒ​​രു​​മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ​ത​​ന്നെ ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​വും ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രും ചേ​​ർ​​ന്നു കോ​​ട്ട​​യം പോ​​ലീ​​സ് പ​​രേ​​ഡ് ഗ്രൗ​​ണ്ടി​​ൽ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ഒ​​രു​​ക്കി. 5.15നാ​​ണ് എ​​ല്ലാ രോ​​ഗി​​ക​​ളെ​​യും എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​റി​​ൽ എ​​ത്തി​​ച്ച​​ത്.


ആ​​ശു​​പ​ത്രി ഡ​​യ​​റ​​ക്ട​​ർ സി​​സ്റ്റ​​ർ ആ​​ലീ​​സ് മ​​ണി​​യ​​ങ്ങാ​​ട്ട്, ഡോ. ​​ബി​​ബി​​ൻ പി. ​​മാ​​ത്യു, ഡോ. ​​അ​​നീ​​സ് എം. ​​മു​​സ്ത​​ഫ, ഡോ. ​​കു​​ര്യ​​ൻ സേ​​വ്യ​​ർ, ഡോ. ​​ബി​​ൻ​​സി എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് രോ​​ഗി​​ക​​ളെ മാ​​റ്റി​​യ​​ത്. ഐ​​സി​​യു​​വി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്ക​​പ്പെ​​ട്ട രോ​​ഗി​​ക​​ളെ ഡോ​​ക്ട​​ർ​​മാ​​ർ പ​​രി​​ശോ​​ധി​​ച്ചു വ​​രി​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.