കൊട്ടിയൂരിൽ റോഡ് ഇടിഞ്ഞു താഴ്ന്നു
കൊട്ടിയൂരിൽ റോഡ്  ഇടിഞ്ഞു താഴ്ന്നു
Saturday, August 18, 2018 10:01 PM IST
കൊ​​​ട്ടി​​​യൂ​​​ർ: മേ​​​ലെ ക​​​ണ്ട​​​പ്പു​​​നം വെ​​​ട്ടം​​​ക​​​വ​​​ല -പു​​​ള്ളു​​​വേ​​​ലി റോ​​​ഡ് ഇ​​​ടി​​​ഞ്ഞു​​​താ​​​ണു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മ​​​ണ്ണി​​​ടി​​​ഞ്ഞ് വീ​​​ടും കൃ​​​ഷി​​​യി​​​ട​​​വും പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ലി​​​ച്ചു​​​പോ​​​യ ഇ​​​ല​​​വു​​​ങ്കു​​​ടി സേ​​​വ്യ​​​റി​​​ന്‍റെ സ്ഥ​​​ല​​​ത്തോ​​​ടു ചേ​​​ർ​​​ന്ന സ്ഥ​​​ല​​​മാ​​​ണ് ഇ​​​ടി​​​ഞ്ഞു താ​​​ഴ്ന്ന​​​ത്.

മ​​​ന്ദം​​​ചേ​​​രി​​​യി​​​ൽ നി​​​ന്ന് അ​​​ക്ക​​​രെ കൊ​​​ട്ടി​​​യൂ​​​രി​​​ലേ​​​ക്കു പോ​​​കു​​​ന്ന മ​​​ന്ദം​​​ച്ചേ​​​രി ഇ​​​രു​​​മ്പു​​​പാ​​​ല​​​ത്തി​​​ൽ കു​​​ടു​​​ങ്ങി​​​യ വ​​​ലി​​​യ മ​​​ര​​​ങ്ങ​​​ൾ സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ കേ​​​ന്ദ്ര​​​സേ​​​ന നീ​​​ക്കം ചെ​​​യ്തു. പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ ല​​​ഭ്യ​​​മാ​​​യ പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്കു​​പ്ര​​​കാ​​​രം കൊ​​​ട്ടി​​​യൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 158 ല​​​ധി​​​കം വീ​​​ടു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യും 12 വീ​​​ടു​​​ക​​​ൾ പൂർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്നു. പ്ര​​​ദേ​​​ശ​​​ത്തെ 40 റോ​​​ഡു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു. ആ​​​റ് ക​​​ലു​​​ങ്കു​​​ക​​​ൾ, നി​​​ര​​​വ​​​ധി പാ​​​ല​​​ങ്ങ​​​ളു​​​ടെ കൈ​​​വ​​​രി​​​ക​​​ൾ, അ​​​പ്രോ​​​ച്ച് റോ​​​ഡു​​​ക​​​ൾ എ​​​ന്നി​​​വ​​​യും ത​​​ക​​​ർ​​​ന്നു. ച​​​പ്പ​​​മ​​​ല, നെ​​​ല്ലി​​​യോ​​​ടി, കൂ​​​നം​​​പ​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളും ഒ​​​റ്റ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.