കുട്ടനാട്ടിൽ എങ്ങും ദീനരോദനം
Saturday, August 18, 2018 10:17 PM IST
ചങ്ങനാശേരി: സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു വെ​ള്ള​ത്താൽ ചു​റ്റ​പ്പെ​ട്ട ആ​യി​ര​ങ്ങ​ളു​ടെ ദീ​ന​രോ​ദ​നം കു​ട്ട​നാ​ടി​ന്‍റെ ക​ണ്ണീ​രാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യ​ട​ക്കം നി​ര​വ​ധി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ​നി​ന്ന് എ​ത്തു​ന്ന​തി​നി​ടെ ത​ള​ർ​ന്നു വീ​ണ​വ​രെ​യും രോ​ഗി​ക​ളെ​യു​മാ​യി ആം​ബു​ല​ൻ​സു​ക​ൾ ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ലൂ​ടെ ചീ​റി​പ്പാ​യു​ന്നു.

ച​ങ്ങ​നാ​ശേ​രി പാ​ലാ​ത്ര ക​ണ്‍സ്ട്ര​ഷ​ൻ​സ്, കു​റു​ന്പ​നാ​ടം ഓ​വേ​ലി​ൽ ക​ണ്‍സ്ട്ര​ഷ​ൻ​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി മ​യി​ൽ​പ്പീ​ലി ക​ണ്‍സ്ട്രക്​ഷ​ൻ​സ്എ​ന്നി​വ​രു​ടെ ടോ​റ​സു​ക​ളി​ലാ​ണ് അ​തി​സാ​ഹ​സി​ക​മാ​യി എ​സി റോ​ഡി​ൽ ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി പെ​രു​ന്ന​യി​ലെ​ത്തി​ക്കു​ന്ന​ത്. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ത്ത് ആം​ബു​ല​ൻ​സു​ക​ളും സ്കൂ​ൾ ബ​സു​ക​ളും ആ​ളു​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലും ക്യാ​ന്പു​ക​ളി​ലും എ​ത്തി​ക്കു​ന്നു​ണ്ട്.


ആ​ശ്വാ​സ​മാ​യി പോ​ലീ​സ്, റ​വ​ന്യു, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നി​വ​രും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. അ​ത്യാ​ഹി​ത​ഘ​ട്ട​ത്തി​ലെ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ യും ​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും നി​സ്വാ​ർ​ഥ​മാ​യ സേ​വ​നം ദു​രി​ത​ത്തി​ൽ ആ​ശ്വാ​സം പ​ക​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.