ബാ​ങ്കി​ലെ മു​ക്കു​പ​ണ്ട ത​ട്ടി​പ്പ്: പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Saturday, August 18, 2018 10:40 PM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: വി​​​വാ​​​ദ​​​മാ​​​യ ജി​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ ബാ​​ങ്ക് ​ത​​​ളി​​​പ്പ​​​റ​​​മ്പ് ശാ​​​ഖ​​​യി​​​ലെ മു​​​ക്കു​​​പ​​​ണ്ട ത​​​ട്ടി​​​പ്പ് കേ​​​സി​​​ൽ പോ​​​ലീ​​​സ് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു. സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ ച​​​ന്ദ്ര​​​ൻ, ജൂ​​​ണി​​​യ​​​ർ മാ​​​നേ​​​ജ​​​ർ ടി.​​​വി.​​​ര​​​മ, അ​​​പ്രൈ​​​സ​​​ർ ഷ​​​ഡാ​​​ന​​​ന​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് യ​​​ഥാ​​​ക്ര​​​മം ഒ​​​ന്നു മു​​​ത​​​ൽ മൂ​​​ന്നു വ​​​രെ പ്ര​​​തി​​​ക​​​ൾ. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​ർ 20നാ​​​യി​​​രു​​​ന്നു ത​​​ട്ടി​​​പ്പ് പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

ബാ​​​ങ്കി​​​ന് ഒ​​​രു കോ​​​ടി രൂ​​​പ​​​യാ​​​ണ് ത​​​ട്ടി​​​പ്പ് മൂ​​​ലം ന​​​ഷ്ട​​​മാ​​​യ​​​ത്. ത​​​ളി​​​പ്പ​​​റ​​​മ്പ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ എ​​​സ് എ​​​ച്ച് ഒ ​​​കെ.​​​ജെ.​​​വി​​നോ​​​യി​​​യാ​​​ണ് ഇ​​​ന്ന​​ലെ രാ​​​വി​​​ലെ ത​​​ളി​​​പ്പ​​​റ​​​മ്പ് കോ​​​ട​​​തി മു​​​മ്പാ​​​കെ 1947 പേ​​​ജ് വ​​​രു​​​ന്ന കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.


നേ​​​ര​​​ത്തെ സി ​​​ഐ​​​യാ​​​യി​​​രു​​​ന്ന ഇ​​​പ്പോ​​​ഴ​​​ത്തെ കാ​​​ഞ്ഞ​​​ങ്ങാ​​​ട് ഡി​​​വൈ​​​എ​​​സ്പി പി.​​​കെ.​​​സു​​​ധാ​​​ക​​​ര​​​ൻ, എ ​​​എ​​​സ് ഐ​​​മാ​​​രാ​​​യ ഗ​​​ണേ​​​ശ​​​ൻ, ത​​​മ്പാ​​​ൻ, അ​​​നി​​​ൽ​​​കു​​​മാ​​​ർ, സീ​​​നി​​​യ​​​ർ സി ​​​പി ഒ ​​​സ​​​ത്യ​​​ൻ എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.