ഇ​ടു​ക്കി​യി​ലും ഇ​ട​മ​ല​യാ​റി​ലും ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വു കു​റ​ച്ചു
Saturday, August 18, 2018 11:01 PM IST
‌തി​​​രു​​​വ​​​ന​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി നേ​​​രി​​​ടു​​​ന്ന ആ​​​ലു​​​വ, ചാ​​​ല​​​ക്കു​​​ടി മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വെ​​​ള്ള​​​ത്തി​​​ന്‍റെ അ​​​ള​​​വു കു​​​റ​​​യ്ക്കു​​​ക ല​​​ക്ഷ്യ​​​മാ​​​ക്കി ഇ​​​ടു​​​ക്കി​​​യി​​​ൽ നി​​​ന്നും ഇ​​​ട​​​മ​​​ല​​​യാ​​​റി​​​ൽനി​​​ന്നും ഒ​​​ഴു​​​ക്കി വി​​​ടു​​​ന്ന വെ​​​ള്ള​​​ത്തി​​​ന്‍റെ അ​​​ള​​​വ് ഇ​​​ന്ന​​​ലെ മൂ​​​ന്നി​​​ലൊ​​​ന്നാ​​​യി കു​​​റ​​​ച്ചു.

ഇ​​​ടു​​​ക്കി​​​യി​​​ൽനി​​​ന്ന് സെ​​​ക്ക​​​ൻ​​​ഡി​​​ൽ 26 ലക്ഷം ലിറ്റർ വ​​​രെ ഒ​​​ഴു​​​ക്കി​​​യി​​​രു​​​ന്ന വെ​​​ള്ള​​​ത്തി​​​ന്‍റെ അ​​​ള​​​വ് ഇന്നലെ രാ​​​വി​​​ലെ ഏ​​​ഴു മ​​​ണി​​​ക്ക് 10 ലക്ഷം ലിറ്റർ ആയി കുറ​​​ച്ചു.

വീ​​​ണ്ടും കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ എട്ടു ലക്ഷം ലിറ്റർ കു​​​റ​​​ച്ചു. 2401.56 അടി ആ​​​ണ് ഇ​​​ടു​​​ക്കി​​​യി​​​ലെ ജ​​​ല​​നി​​​ര​​​പ്പ്.


ഇ​​​ട​​​മ​​​ല​​​യാ​​​റി​​​ൽ നി​​​ന്നു​​​ള്ള വെ​​​ള്ള​​​ത്തി​​​ന്‍റെ അ​​​ള​​​വ് സെക്കൻഡിൽ നാലുലക്ഷം ലിറ്ററായും കു​​​റ​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തോ​​​ടെ പെ​​​രി​​​യാ​​​റി​​​ലും ചാ​​​ല​​​ക്കു​​​ടി​​പ്പു​​​ഴ​​​യി​​​ലും ജ​​​ല​​​നി​​​ര​​​പ്പി​​​ന്‍റെ അ​​​ള​​​വി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്. ചാ​​​ല​​​ക്കു​​​ടി, ആ​​​ലു​​​വ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സു​​​ഗ​​​മ​​​മാ​​​യ ര​​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് പെ​​​രി​​​യാ​​​റി​​​ലേ​​​യും ചാ​​​ല​​​ക്കു​​​ടി പു​​​ഴ​​​യി​​​ലേ​​​യും ജ​​​ല​​​നി​​​ര​​​പ്പ് കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കൂ​​​ടി​​​യാ​​​ണു ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.