ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സൈ​ന്യ​ത്തെ ഏൽ​പി​ക്കണം: ചെ​ന്നി​ത്ത​ല
ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സൈ​ന്യ​ത്തെ ഏൽ​പി​ക്കണം: ചെ​ന്നി​ത്ത​ല
Saturday, August 18, 2018 11:01 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളം ഒ​​​ത്തൊ​​​രു​​​മി​​​ച്ചി​​​ട്ടും ദു​​​രി​​​ത​​​ക്ക​​​യ​​​ത്തി​​​ൽനി​​​ന്നു ജ​​​ന​​​ങ്ങ​​​ളെ ര​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സ​​​ർ​​​ക്കാ​​​രും ദു​​​ര​​​ഭി​​​മാ​​​നം വെ​​​ടി​​​ഞ്ഞു ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം സൈ​​​ന്യ​​​ത്തെ ഏ​​​ൽ​​​പി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല വീ​​​ണ്ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സൈ​​​ന്യ​​​ത്തെ കേ​​​ര​​​ള​​​ഭ​​​ര​​​ണം ഏ​​​ൽ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന​​​ല്ല പ​​​റ​​​ഞ്ഞ​​​ത്. ജീ​​​വ​​​ൻ ര​​​ക്ഷ​​​യ്ക്കാ​​​യി വി​​​ല​​​പി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​ൻ സൈ​​​ന്യ​​​ത്തെ ഏ​​​ൽ​​​പി​​​ക്കാ​​​നാ​​​ണു താ​​​ൻ തൊ​​​ഴു​​​കൈ​​​ക​​​ളോ​​​ടെ പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ചെ​​​ന്നി​​​ത്ത​​​ല പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ വീ​​​ഴ്ച​​​ പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​ക​​​ണം. ഭ​​​ര​​​ണ- പ്ര​​​തി​​​പ​​​ക്ഷ ഭേ​​​ദ​​​മി​​​ല്ലാ​​​തെ എം​​​എ​​​ൽ​​​എ​​​മാ​​​ർ ക​​​ര​​​ഞ്ഞുവി​​​ളി​​​ക്കു​​​ക​​​യാ​​​ണ്. സ​​​ർ​​​ക്കാ​​​രു​​​മാ​​​യി പൂ​​​ർ​​​ണ​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു ത​​​ന്നെ​​​യാ​​​ണു പ്ര​​​തി​​​പ​​​ക്ഷം നി​​​ൽ​​​ക്കു​​​ന്ന​​​ത്. സൈ​​​ന്യ​​​ത്തെ പൂ​​​ർ​​​ണ​​​മാ​​​യി ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ഏ​​​ൽ​​​പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​ത്ര പ്ര​​​ശ്നം വ​​​രി​​​ക​​​യി​​​ല്ലാ​​​യി​​​രു​​​ന്നു. ചെന്നിത്തല പറഞ്ഞു. ഇ​​​തു ദേ​​​ശീ​​​യ​​​ദു​​​ര​​​ന്ത​​​മ​​​ല്ലെ​​​ങ്കി​​​ൽ പി​​​ന്നേ​​​താ​​​ണു ദേ​​​ശീ​​​യ ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ​​​ട്ടി​​​ക​​​യി​​​ൽ വ​​​രി​​​ക​​യെ​​ന്ന് അ​​ദ്ദേ​​ഹം ചോ​​ദി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.