മുല്ലപ്പെരിയാർ സ്പിൽവേയുടെ പിന്നിൽ മണ്ണിടിച്ചിൽ
Saturday, August 18, 2018 11:01 PM IST
കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ സ്പി​ൽ​വേ​യു​ടെ പി​ന്നി​ൽ ഇ​ട​തു​ഭാ​ഗ​ത്ത് ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി. സ്പി​ൽ​വേ​യു​ടെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്.
അ​ണ​ക്കെ​ട്ടും സ്പി​ൽ​വേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മ​ണ്ണ് കൊ​ണ്ടു​ള്ള ഭാ​ഗ​ത്തു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ അ​ണ​ക്കെ​ട്ടി​ന് ഏ​റെ ഭീ​ഷ​ണി​യാ​ണ്.

ഈ ​ഭാ​ഗ​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ പോ​ലു​ള്ള ദു​ര​ന്ത​മു​ണ്ടാ​യാ​ൽ അ​ണ​ക്കെ​ട്ട​ിന്‍റെ ത​ക​ർ​ച്ച​യ്ക്കി​ട​യാ​ക്കും. പ്ര​ധാ​ന അ​ണ​ക്കെ​ട്ടി​നും ബേ​ബി ഡാ​മി​നും ഇ​ട​യി​ലു​ള്ള മ​ണ്ണ്പ്ര​ദേ​ശ​വും സു​ര​ക്ഷി​ത​മ​ല്ല.
മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ഉ​ന്ന​ത​ത​ല സ​മി​തി ഇ​ന്ന​ലെ അ​ണ​ക്കെ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.


സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തേ തു​ട​ർ​ന്നാ​ണ് ഉ​ന്ന​ത​ല സം​ഘം അ​ണ​ക്കെ​ട്ടി​ലെ​ത്തി​യ​ത്. ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ് 141. 1 അ​ടി​യാ​ണ്. അ​ണ​ക്കെ​ട്ടി​ൽ അ​പ​ക​ട​ക​ര​മാ​യി ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ ത​മി​ഴ്നാ​ട് സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ന്ന് പെ​രി​യാ​റ്റി​ലേ​ക്കു വെ​ള്ളം ഒ​ഴു​ക്കി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ പ്ര​ള​യദു​ര​ന്ത​ത്തി​ന് ത​മി​ഴ്നാ​ടി​ന്‍റെ ന​ട​പ​ടി ആ​ക്കം കൂ​ട്ടി​യ​തോ​ടെ​യാ​ണ് സു​പ്രീം കോ​ട​തി ഇ​ട​പെ​ട്ട​ത്. മു​ല്ല​പ്പെ​രി​യാ​റി​ലെ​ത്തി​യ ഉ​ന്ന​ത​ത​ല സം​ഘം പ്ര​ധാ​ന അ​ണ​ക്കെ​ട്ട്, ബേ​ബി ഡാം, ​സ്പി​ൽ​വേ, അ​ണ​ക്കെ​ട്ടി​ന്‍റെ ഗാ​ല​റി എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. ഉ​ന്ന​ത​ത​ലസം​ഘം സു​പ്രീംകോ​ട​തി​ക്കു റി​പ്പോ​ർ​ട്ട് ന​ല്കും.

പ്ര​സാ​ദ് സ്രാ​മ്പി​ക്ക​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.