വേ​ഗനി​യ​ന്ത്ര​ണ​ത്തോ​ടെ ട്രെ​യി​ൻ സ​ർ​വീ​സ്
വേ​ഗനി​യ​ന്ത്ര​ണ​ത്തോ​ടെ ട്രെ​യി​ൻ സ​ർ​വീ​സ്
Monday, August 20, 2018 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​തം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​എ​​​റ​​​ണാ​​​കു​​​ളം റൂ​​​ട്ടി​​​ൽ ഭാ​​​ഗി​​​ക​​​മാ​​​യി പു​​​ന​​​രാ​​​രം​​​ഭി​​​ച്ചു. പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ളും സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ളും വേ​​​ഗനി​​​യ​​​ന്ത്ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ സ​​​ർ​​​വീ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്. ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​കൾ ഇ​​​നി​​​യും വൈ​​​കും.

കോ​​​ട്ട​​​യം വ​​​ഴി എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്ക് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ അ​​​ഞ്ചി​​​ന് വേ​​​ണാ​​​ട് എ​​​ക്സ്പ്ര​​​സ് പു​​​റ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് 9.30 നും ​​​ഉ​​​ച്ച​​​യ്ക്ക് 1.30 നും ​​​പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ കോ​​​ട്ട​​​യം റൂ​​​ട്ടി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്ക് സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തി. ര​​​ണ്ടു മെ​​​മു ട്രെ​​​യി​​​നു​​​ക​​​ളും കോ​​​ട്ട​​​യം വ​​​ഴി ഞാ​​​യ​​​റാ​​​ഴ്ച ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.


ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യും എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​​​​ക്ക് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ ഓ​​​ടി. എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​നും വ​​​ള്ള​​​ത്തോ​​​ൾ ന​​​ഗ​​​റി​​​നും ഇ​​​ട​​​യ്ക്ക് ട്രാ​​​ക്കി​​​ലെ ത​​​ക​​​രാ​​​റു​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ദീ​​​ർ​​​ഘ ദൂ​​​ര ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​ർ​​​വീ​​​സു​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ വൈ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.