ദുരിതാശ്വാസ ക്യാന്പുകളിൽ രണ്ടു വീട്ടമ്മമാർ മരിച്ചു
ദുരിതാശ്വാസ ക്യാന്പുകളിൽ രണ്ടു വീട്ടമ്മമാർ മരിച്ചു
Monday, August 20, 2018 11:35 PM IST
മു​​ണ്ട​​ക്ക​​യം: കൂ​​ട്ടി​​ക്ക​​ലി​​ലും തെ​​ക്കേ​​മ​​ല​​യി​​ലും ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പു​​ക​​ളി​​ല്‍ വീ​​ട്ട​​മ്മ​​മാ​​ര്‍ മ​​രി​​ച്ചു. കൂ​​ട്ടി​​ക്ക​​ല്‍ പൂ​​ച്ച​​ക്ക​​ല്‍ സ്‌​​കൂ​​ളി​​നു സ​​മീ​​പം ക​​ല്ലു​​പു​​ര​​ക്ക​​ല്‍ സൈ​​നു​​ദീ​​ന്‍റെ ഭാ​​ര്യ ന​​സീ​​മ(57), പെ​​രു​​വ​​ന്താ​​നം തെ​​ക്കേ​​മ​​ല ജ്യോ​​തി​​സ് ന​​ഗ​​ര്‍ ചെ​​രു​​വി​​ല്‍ ത​​ങ്ക​​ച്ച​​ന്‍റെ ഭാ​​ര്യ ജെ​​സി (40) എ​​ന്നി​​വ​​രാ​​ണ് രോ​​ഗം ബാ​​ധി​​ച്ച് ആ​​ശു​​പ​​ത്രി​​യി​​ല്‍ മ​​രി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ ദി​​വ​​സ​​ത്തെ ക​​ന​​ത്ത മ​​ഴ​​യി​​ല്‍ വീ​​ടും പ​​രി​​സ​​ര​​വും വെ​​ള്ള​​ത്തി​​ലാ​​യ​​തോ​​ടെ ന​​സീ​​മ​​യെ​​യും കു​​ടും​​ബ​​ത്തെ​​യും കൂ​​ട്ടി​​ക്ക​​ല്‍ കെ​​എം​​ജെ പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​ലെ ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പി​​ലേ​​ക്കു മാ​​റ്റി​​യി​​രു​​ന്നു. പ്ര​​മേ​​ഹം മൂ​​ർ​​ച്ഛി​​ക്കു​​ക​​യും ര​​ക്ത സ​​മ്മ​​ര്‍​ദം കു​​റ​​യു​​ക​​യും ചെ​​യ്ത​​തോ​​ടെ ശാ​​രീ​​രി​​ക അ​​സ്വ​​സ്ഥ​​ത ഉ​​ണ്ടാ​​യി. രാ​​ത്രി ഒ​​ന്പ​​തോ​​ടെ കൂ​​ട്ടി​​ക്ക​​ല്‍ സ​​ര്‍​ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചെ​​ങ്കി​​ലും രാ​​ത്രി​​യി​​ല്‍ ഇ​​വി​​ടെ ഡോ​​ക്ട​​ര്‍​മാ​​രു​​ടെ സേ​​വ​​നം ഇ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ മ​​ട​​ക്കി അ​​യ​​ച്ചു. തു​​ട​​ര്‍​ന്നു കാ​​ഞ്ഞി​​ര​​പ്പ​​ള്ളി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. വ​​ന്‍ ജ​​നാ​​വ​​ലി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ കൂ​​ട്ടി​​ക്ക​​ല്‍ ജു​​മാ മ​​സ്ജി​​ദി​​ല്‍ ക​​ബ​​റ​​ട​​ക്കം ന​​ട​​ത്തി. മ​​രി​​ച്ച ന​​സീ​​മ​​യു​​ടെ മ​​ക്ക​​ള്‍: സി​​നി​​മോ​​ള്‍, നി​​സാ​​മോ​​ള്‍. മ​​രു​​മ​​ക്ക​​ള്‍: ഷെ​​മീ​​ര്‍, നി​​സാ​​ര്‍.


മ​​ഴ​​യെ തു​​ട​​ര്‍​ന്നു തെ​​ക്കേ​​മ​​ല സെ​​ന്‍റ് മേ​​രീ​​സ് സ്‌​​കൂ​​ളി​​ലെ ക്യാ​​മ്പി​​ലാ​​യി​​രു​​ന്ന ജെ​​സി​​യെ ക​​ടു​​ത്ത പ​​നി​​യെ​ത്തു​​ട​​ര്‍​ന്നാ​​ണ് ഞാ​​യ​​റാ​​ഴ്ച മു​​പ്പ​​ത്ത​​ഞ്ചാം​​മൈ​​ലി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ച​​ത്. എ​​ന്നാ​​ല്‍, തി​​ങ്ക​​ളാ​​ഴ്ച ഉ​​ച്ച​​യ്ക്ക് 12.30ഓ​​ടെ മ​​രി​ച്ചു.

മ​​രി​​ച്ച ജെ​​സി​​യു​​ടെ സം​​സ്‌​​കാ​​രം ഇ​​ന്നു മൂ​​ന്നി​നു മു​​ണ്ട​​ക്ക​​യം സെ​​ന്‍റ് മേ​​രി​​സ് ല​​ത്തീ​​ന്‍ പ​​ള്ളി​​യി​​ല്‍ ന​​ട​​ക്കും. മ​​ക്ക​​ള്‍: ജോ​​ബി, ജോ​​മോ​​ന്‍, ജോ​​മോ​​ള്‍, ജ്യോ​​തി​​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.