കാ​​ല​​വ​​ർ​​ഷ​​ക്കെ​​ടു​​തി മൂ​​ല​​മു​​ള്ള മ​​ര​​ണം 38, ആലപ്പുഴയിൽ ഇ​ന്ന​ലെ മൂ​ന്നു മ​ര​ണംകൂ​ടി
Monday, August 20, 2018 11:35 PM IST
ആ​​ല​​പ്പു​​ഴ: മ​​ഴ​​ക്കെ​​ടു​​തി​​യി​​ൽ ജി​​ല്ല​​യി​​ൽ ഇ​​ന്ന​​ലെ മൂ​​ന്നു മ​​ര​​ണം കൂ​​ടി റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. മാ​​വേ​​ലി​​ക്ക​​ര ചെ​​ന്നി​​ത്ത​​ല ഓ​​രി​​പ്പു​​റം വി​​നു​​ഭ​​വ​​നി​​ൽ പ​​ര​​മേ​​ശ്വ​​ര​​ൻ​​പി​​ള്ള (70), മാ​​മ​​ങ്കേ​​രി ഇ​​ഞ്ച​​ക്ക​​ത്ത​​റ അ​​പ്പു​​ക്കു​​ട്ട​​ന്‍റെ മ​​ക​​ൻ അ​​നീ​​ഷ് (30), മാ​​മ​​ങ്കേ​​രി​​യി​​ൽ വാ​​സു​​ക്കു​​ട്ട​​ന്‍റെ മ​​ക​​ൻ മോ​​ഹ​​ന​​ൻ (59) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്.

ഇ​​തി​​ൽ പ​​ര​​മേ​​ശ്വ​​ര​​ൻ പി​​ള്ള വെ​​ള്ളം ക​​യ​​റി​​യ വീ​​ട്ടി​​ൽ സ്വി​​ച്ച് ഓ​​ണ്‍ ചെ​​യ്ത​​പ്പോ​​ൾ ഷോ​​ക്കേ​​റ്റു മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​റ്റു ര​​ണ്ടു​​പേ​​രെ​​യും ക​​ഴി​​ഞ്ഞ​ ദി​​വ​​സം മു​​ത​​ൽ കാ​​ണാ​​താ​​യി​​രു​​ന്ന​​താ​​ണ്. മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ഇ​​ന്ന​​ലെ ക​​ണ്ടു​​കി​​ട്ടി​​യ​​താ​​യി കു​​ട്ട​​നാ​​ട് ത​​ഹ​​സി​​ൽ​​ദാ​​ർ അ​​റി​​യി​​ച്ചു. കു​​ട്ട​​നാ​​ട് ത​​ല​​വ​​ടി വി​​ല്ലേ​​ജി​​ൽ ച​​ക്കാ​​ല​​പ്പ​​ടി വീ​​ട്ടി​​ൽ നാ​​രാ​​യ​​ണ​​നും (70) ഇ​​ന്ന​​ലെ മ​​രി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.