സംസ്ഥാനത്തു വ്യാപക കൃഷിനാശം
സംസ്ഥാനത്തു വ്യാപക കൃഷിനാശം
Monday, August 20, 2018 11:59 PM IST
തിരുവനന്തപുരം ജില്ലയിൽ 1355.5 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ കൃ​​​ഷി​​​ന​​​ശി​​​ച്ചു

കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ 1355.5 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ കൃ​​​ഷി​​​ ന​​​ശി​​​ച്ചു. ഇ​​​തി​​​ലൂ​​​ടെ 81.36 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​താ​​​യാ​​​ണ് പ്രാ​​​ഥ​​​മി​​​ക​​​മാ​​​യ ക​​​ണ​​​ക്ക്. കൃ​​​ഷി​​​ഭ​​​വ​​​നു​​​ക​​​ൾ മു​​​ഖേ​​​ന കൃ​​​ഷി​​​വ​​​കു​​​പ്പ് ശേ​​​ഖ​​​രി​​​ച്ച ക​​​ണ​​​ക്കു​​​ൾ പ്ര​​​കാ​​​ര​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വ​​​രെ ജി​​​ല്ല​​​യി​​​ൽ കാ​​​ർ​​​ഷി​​​ക​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​യ ന​​​ഷ്ടം വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 13450 ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​ണ് കൃ​​​ഷി​​​നാ​​​ശം മൂ​​​ലം ന​​​ഷ്ട​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളാ​​​യ അ​​​ന്പൂ​​​രി, നെ​​​ടു​​​മ​​​ങ്ങാ​​​ട്, പാ​​​ലോ​​​ട്, വി​​​തു​​​ര തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് വ്യാ​​​പ​​​ക കൃ​​​ഷി​​​നാ​​​ശം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. മ​​​ഴ​​​ക്കെ​​​ടു​​​തി ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ബാ​​​ധി​​​ച്ച​​​ത് വാ​​​ഴ​​​കൃ​​​ഷി​​​യെ​​​യാ​​​ണ്. ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം 549 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ കു​​​ല​​​ച്ച വാ​​​ഴ ന​​​ശി​​​ച്ചു.108 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ വാ​​​ഴ​​​ത്തൈ​​​ക​​​ൾ ന​​​ശി​​​ച്ചു. 45 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്ത് തെ​​​ങ്ങു​​​കൃ​​​ഷി​​​ക്കും 293 ഹെ​​​ക്ട​​​റി​​​ലെ പ​​​ച്ച​​​ക്ക​​​റി കൃ​​​ഷി​​​ക്കും 132 ഹെ​​​ക്ട​​​റി​​​ലെ നെ​​​ൽ​​​കൃ​​​ഷി​​​ക്കും നാ​​​ശം സം​​​ഭ​​​വി​​​ച്ചു. ജി​​​ല്ല​​​യി​​​ലെ മ​​​റ്റൊ​​​രു പ്ര​​​ധാ​​​ന കാ​​​ർ​​​ഷി​​​ക വി​​​ള​​​യാ​​​യ മ​​​ര​​​ച്ചീ​​​നി കൃ​​​ഷി​​​യെ​​​യും പ്ര​​​ള​​​യം വ​​​ൻ​​​തോ​​​തി​​​ൽ ന​​​ഷ്ട​​​ത്തി​​​ലാ​​​ക്കി. ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം 139 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ മ​​​ര​​​ച്ചീ​​​നി കൃ​​​ഷി ന​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

കൊല്ലത്ത് 5.84 കോ​ടി രൂ​പ​യു​ടെ കൃഷി​ന​ഷ്ടം

കൊ​​ല്ലം ജി​​ല്ല​​യി​​ലെ കാ​​ര്‍​ഷി​​ക മേ​​ഖ​​ല​​യി​​ല്‍ 5.84 കോ​​ടി രൂ​​പ​​യു​​ടെ നാ​​ശ​​ന​​ഷ്ടം വ​​രു​​ത്തി​​യ​​താ​​യാ​​ണ് പ്രാ​​ഥ​​മി​​ക ക​​ണ​​ക്ക്. പ​​ല പ്ര​​ദേ​​ശ​​ങ്ങ​​ളും വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​യ​​തി​​നാ​​ല്‍ അ​​ന്തി​​മ ക​​ണ​​ക്കെ​​ടു​​പ്പി​​ല്‍ ന​​ഷ്ട​​ത്തി​​ന്‍റെ തോ​​ത് ഗ​​ണ്യ​​മാ​​യി ഉ​​യ​​ര്‍​ന്നേ​​ക്കും. 395.852 ഹെ​​ക്ട​​റി​​ല്‍ കൃ​​ഷി​​നാ​​ശ​​മു​​ണ്ടാ​​യി. 4182 ക​​ര്‍​ഷ​​ക​​രെ ഇ​​തു ബാ​​ധി​​ച്ചു.

വാ​​ഴ, റ​​ബ​​ര്‍, കു​​രു​​മു​​ള​​ക്, തെ​​ങ്ങ് എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​ന​​മാ​​യും ന​​ശി​​ച്ച​​ത്. പ​​ച്ച​​ക്ക​​റി​​ക​​ള്‍, കി​​ഴ​​ങ്ങു​​വ​​ര്‍​ഗ​​ങ്ങ​​ള്‍, ഇ​​ഞ്ചി എ​​ന്നി​​വ​​യും പ്ര​​ള​​യ​​ത്തി​​ല്‍ മു​​ങ്ങി. ഒ​​ന്നാം വി​​ള നെ​​ല്‍​കൃ​​ഷി ആ​​രം​​ഭി​​ച്ച സ്ഥ​​ല​​ങ്ങ​​ളി​​ലെ​​ല്ലാം വെ​​ള്ളം ക​​യ​​റി​​യി​​രി​​ക്കു​​യാ​​ണ്.

ക​​ഴി​​ഞ്ഞ മാ​​സ​​ങ്ങ​​ളി​​ലെ മ​​ഴ​​ക്കെ​​ടു​​തി​​യി​​യി​​ലു​​ണ്ടാ​​യ കൃ​​ഷി​​നാ​​ശം കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ക്കു​​മ്പോ​​ള്‍ ഇ​​തു​​വ​​രെ​​യു​​ള്ള ന​​ഷ്ട​​ത്തി​​ന്‍റെ ക​​ണ​​ക്ക് 11.08 കോ​​ടി രൂ​​പ​​യാ​​ണ്.

കോ​​ഴി​​ക്കോ​​ട്ട് 18 കോ​​​ടി​​​യു​​​ടെ കൃ​​​ഷി​​​നാ​​​ശം

ഇ​​​ന്ന​​​ലെ വ​​​രെ കൃ​​​ഷി വ​​​കു​​​പ്പ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഓ​​​ഫീ​​​സി​​​ല്‍ ല​​​ഭി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ളാ​​​ണി​​​ത്. നാ​​​ശ​​​ന​​ഷ്ടം നാ​​​ലി​​​ര​​​ട്ടി​​​യോ​​​ളം വ​​​ര്‍​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് കൃ​​​ഷി വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു പ്ര​​​കാ​​​രം മൊ​​ത്തം 626.7 ഹെ​​​ക്ട​​​ര്‍ കൃ​​​ഷി​​​യാ​​​ണ് ന​​​ശി​​​ച്ച​​​ത്. കൊ​​​ടു​​​വ​​​ള്ളി, കു​​​ന്ന​​മം​​​ഗ​​​ലം, മാ​​​വൂ​​​ര്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ കൃ​​​ഷി​​​നാ​​​ശ​​​മു​​​ണ്ടാ​​​യ​​​ത്.

60 ഹെ​​​ക്ട​​​ര്‍ നെ​​​ല്‍​കൃ​​​ഷി​​യും 15 ഹെ​​​ക്ട​​​ര്‍ ക​​​പ്പ കൃ​​​ഷി​​യും 10.85 ഹെ​​​ക്ട​​​ർ കി​​​ഴ​​​ങ്ങു​​​വ​​​ര്‍​ഗ കൃ​​ഷി​​യും ന​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. 13026 തെ​​​ങ്ങു​​​ക​​​ളും 7,42,568 വാ​​​ഴ​​​ക​​​ളും, 13105 ക​​​മു​​കു​​ക​​ളും 3362 റ​​​ബ​​​ര്‍ മ​​​ര​​​ങ്ങ​​​ളും 107 ജാ​​​തി​​​യും 2137 കു​​​രു​​​മു​​​ള​​​ക് ചെ​​ടി​​ക​​ളും ഇ​​​ന്ന​​​ലെ​​​വ​​​രെ ന​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് കൃ​​ഷി​​വ​​കു​​പ്പി​​ന്‍റെ ക​​​ണ​​​ക്ക് .

മ​​ല​​പ്പു​​റത്ത് 11,61,40,000 രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​ം

ജി​​​ല്ല​​​യി​​​ൽ 11,61,40,000 രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​താ​​​യാ​​​ണ് കൃ​​​ഷി​​​വ​​​കു​​​പ്പി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്ക്. 26442 ക​​​ർ​​​ഷ​​​ക​​​രാ​​​ണ് കൃ​​​ഷി​​​നാ​​​ശം മൂ​​​ലം ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്. 26659 തെ​​​ങ്ങു​​​ക​​​ളും 108290 ക​​​മു​​​കു​​​ക​​​ളും 614.716 ഹെ​​​ക്ട​​​ർ നെ​​​ൽ​​​കൃ​​​ഷി​​​യും 55620 റ​​​ബ​​​ർ മ​​​ര​​​ങ്ങ​​​ളും 27564 കു​​​രു​​​മു​​​ള​​​കു​​ചെ​​ടി​​ക​​ളും 6493 ജാ​​​തി മ​​​ര​​​ങ്ങ​​​ളും 841.38 ഹെ​​​ക്ട​​​ർ ക​​​പ്പ​​​യും 671.28 ഹെ​​​ക്ട​​​ർ പ​​​ച്ച​​​ക്ക​​​റി​ കൃ​​ഷി​​യും 172.212 ഹെ​​​ക്ട​​​ർ കി​​​ഴ​​​ങ്ങ് വ​​​ർ​​​ഗ​ കൃ​​ഷി​​ക​​​ളും 3363199 കു​​​ല​​​ച്ച വാ​​​ഴ​​​ക​​​ളും 1351649 കു​​​ല​​​യ്ക്കാ​​​ത്ത വാ​​​ഴ​​​ക​​​ളും പ്ര​​​ള​​​യ​​​ത്തി​​​ൽ ന​​​ശി​​​ച്ചു.


വ​​യ​​നാ​​ട്ടിൽ 36.9 കോ​​​ടി​​​യു​​​ടെ ന​​ഷ്ട​​ം

ജി​​ല്ല​​യി​​ൽ 36.9 കോ​​​ടി​​​യു​​​ടെ ന​​ഷ്ട​​മാ​​​ണ് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് സം​​​ഭ​​​വി​​​ച്ച​​​ത്. ഇ​​​തി​​​ൽ 32.4 കോ​​​ടി​​​യും വാ​​​ഴ ന​​​ശി​​​ച്ച​​​തി​​​ലൂ​​​ടെ​​​യാ​​​ണ്. 1413600 കു​​​ല​​​ച്ച വാ​​​ഴ​​​ക​​​ളും 254000 കു​​​ല​​​യ്ക്കാ​​​ത്ത വാ​​​ഴ​​​ക​​​ളു​​​മാ​​​ണ് ന​​​ശി​​​ച്ച​​​ത്. വൈ​​​ത്തി​​​രി താ​​​ലൂ​​​ക്കി​​​ലും മാ​​​ന​​​ന്ത​​​വാ​​​ടി താ​​​ലൂ​​​ക്കി​​​ലു​​​മാ​​​ണ് വാ​​​ഴ ഏ​​​റെ​​​യും ന​​​ശി​​​ച്ച​​​ത്. നെ​​​ൽ​​​കൃ​​​ഷി​​​യി​​​റ​​​ക്കി​​​യ വ​​​യ​​​ലു​​​ക​​​ളി​​​ലെ ഞാ​​​റു​​​മു​​​ഴു​​​വ​​​ൻ ന​​​ശി​​​ച്ചു.

313 ഹെ​​​ക്ട​​​ർ വ​​​യ​​​ലി​​​ലെ നെ​​ൽ​​കൃ​​ഷി ന​​​ശി​​​ച്ച​​​താ​​​യാ​​​ണ് കൃ​​​ഷി​​​വ​​​കു​​​പ്പ് ന​​​ൽ​​​കു​​​ന്ന ക​​​ണ​​​ക്ക്. 60 ഹെ​​​ക്ട​​​റി​​​ലെ ക​​​പ്പ​​​യും 58 ഹെ​​​ക്ട​​​റി​​ലെ ഇ​​​ഞ്ചി​​​യും 15 ഹെ​​​ക്ട​​റി​​ലെ പ​​​ച്ച​​​ക്ക​​​റി​​​യും 10 ഹെ​​​ക്ട​​​റോ​​​ളം സ്ഥ​​ല​​ത്തെ ചേ​​​ന, ചേ​​​മ്പ് തു​​​ട​​​ങ്ങി​​​യ കി​​​ഴ​​​ങ്ങു​​​വ​​​ർ​​​ഗ​​​ങ്ങ​​​ളും ന​​​ശി​​​ച്ചു. ഇ​​​തി​​​നു പു​​​റ​​​മേ ക​​​മു​​​ക്-9169, തെ​​​ങ്ങ്-199, റ​​​ബ​​​ർ5860, കു​​​രു​​​മു​​​ള​​​ക്-10680, കാ​​​പ്പി-46156 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലെ നാ​​​ശ​​​ന​​​ഷ്ടം. അ​​​ധി​​​വൃ​​​ഷ്ടി​​​യി​​​ലൂ​​​ടെ 670 ഹെ​​​ക്ട​​​ർ നെ​​​ല്ലും ന​​​ഷ്ട​​​പ്പെ​​​ട്ടു.

ക​ണ്ണൂ​രി​ൽ 24.48 കോ​ടി​യു​ടെ കൃ​ഷി​നാ​ശം

ജി​​​ല്ല​​​യി​​ൽ 24.48 കോ​​​ടി രൂ​​​പ​​​യു​​​ടെ കൃ​​​ഷി​​​നാ​​​ശ​​​മു​​​ണ്ടാ​​​യെ​​ന്ന് പ്രാ​​​ഥ​​​മി​​​ക വി​​​ല​​​യി​​​രു​​​ത്ത​​​ൽ‌. 7430 ക​​​ർ​​​ഷ​​​ക​​​ർ ദു​​​രി​​​ത​​​ത്തി​​​നി​​​ര​​​യാ​​​യി. 859.69 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്താ​​​ണ് കൃ​​​ഷി​​​നാ​​​ശ​​​മു​​​ണ്ടാ​​​യ​​​ത്. വാ​​​ഴ​​​യും റ​​​ബ​​​റു​​​മാ​​​ണ് കൂ​​​ടു​​​ത​​​ലാ​​​യി ന​​​ശി​​​ച്ച​​​ത്. 2,19,716 വാ​​​ഴ​​​ക​​​ളും 17,420 റ​​​ബ​​​റും 448 ഹെ​​​ക്ട​​​ർ നെ​​​ൽ​​​കൃ​​​ഷി​​​യും ന​​​ശി​​​ച്ചു.

ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന കൃ​​​ഷി​​​വ​​​കു​​​പ്പി​​​ന്‍റെ ഓ​​​ണ​​​ച്ച​​​ന്ത​​​ക​​​ളി​​​ലേ​​​ക്ക് മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള നാ​​​ട​​​ൻ പ​​​ച്ച​​​ക്ക​​​റി​​​ക​​​ളു​​​ടെ വ​​​ര​​​വ് വ​​​ള​​​രെ കു​​​റ​​​വാ​​​ണ്.

അ​​​ധി​​​ക​​​വി​​​ല ന​​​ൽ​​​കി ക​​​ർ​​​ഷ​​​ക​​​രി​​​ൽ​​നി​​​ന്നു നേ​​​രി​​​ട്ട് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ സം​​​ഭ​​​രി​​​ക്കു​​​മെ​​​ന്ന​​​റി​​​യി​​​ച്ച ഓ​​​ണ​​​ച്ച​​​ന്ത​​​ക​​​ളി​​​ലേ​​​ക്കു കാ​​​ര്യ​​​മാ​​​യൊ​​​ന്നും ന​​​ൽ​​​കാ​​​നി​​​ല്ലാ​​​തെ ത​​​ക​​​ർ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണ് ക​​​ർ​​​ഷ​​​ക​​​ർ. വെ​​​ള്ള​​​രി, പ​​​ച്ച​​​മു​​​ള​​​ക്, ഇ​​​ഞ്ചി, ചേ​​​ന തു​​​ട​​​ങ്ങി​​​യ​​​വ മാ​​​ത്ര​​​മാ​​​ണ് ഓ​​​ണ​​​ച്ച​​​ന്ത​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​റ്റു​​​ള്ള കൃ​​​ഷി​​​ക​​​ളൊ​​​ക്കെ വ്യാ​​​പ​​​ക​​​മാ​​​യി ന​​​ശി​​​ച്ചു.

പാ​​​ല​​​ക്കാ​​​ട്ട് 40.02 കോ​​​ടി​​​യു​​​ടെ ന​​​ഷ്ടം

പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ൽ പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ലെ കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യി​​​ൽ വ​​​ൻ ന​​​ഷ്ടം. ആ​​​കെ 6235 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ കൃ​​​ഷി പൂ​​​ർ​​​ണ​​​മാ​​​യും ന​​​ശി​​​ച്ച​​​താ​​​യാ​​​ണ് കൃ​​​ഷി​​​വ​​​കു​​​പ്പി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്ക്. 40.02 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മാ​​​ണ് ഇ​​​തു​​​മൂ​​​ലം ഉ​​​ണ്ടാ​​​യ​​​ത്.

5444 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ നെ​​​ൽ​​​കൃ​​​ഷി​​യും 241 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ കു​​​ല​​​ച്ച വാ​​​ഴ​​​ക​​​ളും 55 ഹെ​​​ക്ട​​​റി​​ലെ കു​​​ല​​​യ്ക്കാ​​​ത്ത വാ​​​ഴ​​ക​​ളും 22 ഹെ​​​ക്ട​​റി​​ലെ തെ​​​ങ്ങും 347 ഹെ​​​ക്ട​​​റി​​ലെ പ​​​ച്ച​​​ക്ക​​​റി​​​കൃ​​​ഷി​​യും 49 ഹെ​​​ക്ട​​​റി​​ലെ ക​​​പ്പ​​യും 101 ഹെ​​​ക്ട​​റി​​ലെ മ​​​റ്റു കൃ​​​ഷി​​​ക​​​ളും ന​​ശി​​ച്ച​​​താ​​​യി പ്രി​​​ൻ​​​സി​​​പ്പ​​​ൽ കൃ​​​ഷി ഓ​​​ഫീ​​​സ​​​ർ ഗീ​​​ത വി. ​​​നാ​​​യ​​​ർ അ​​​റി​​​യി​​​ച്ചു. ഓ​​രോ വി​​ഭാ​​ഗ​​ത്തി​​ന്‍റെ​​യും ന​​ഷ്ട​​ക്ക​​ണ​​ക്കും അ​​വ​​ർ അ​​വ​​ത​​രി​​പ്പി​​ച്ചു. അ​​​ന്തി​​​മ ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ൽ ന​​​ഷ്ടം കൂ​​​ടാ​​​നാ​​​ണ് സാ​​​ധ്യ​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.