ഒ​റ്റ​പ്പെ​ട്ട തു​രു​ത്തു​ക​ളി​ൽ ഭ​ക്ഷ​ണ​ക്ഷാ​മം
Monday, August 20, 2018 11:59 PM IST
പ​​ത്ത​​നം​​തി​​ട്ട: പ്ര​​ള​​യ​​ക്കെ​​ടു​​തി​​യി​​ൽ ഒ​​റ്റ​​പ്പെ​​ട്ട തു​​രു​​ത്തു​​ക​​ളി​​ൽ ഇ​​പ്പോ​​ഴും അ​​ക​​പ്പെ​​ട്ടു​​പോ​​യ​​വ​​ർ​​ക്കു ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ളെ​​ത്തു​​ന്നി​​ല്ല.

ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ബോ​​ട്ടു​​ക​​ളി​​ലും ഹെ​​ലി​​കോ​​പ്ട​​റി​​ലു​​മാ​​യി ചി​​ല സ്ഥ​​ല​​ങ്ങ​​ളി​​ൽ ഭ​​ക്ഷ​​ണം എ​​ത്തി​​ച്ചു. എ​​ന്നാ​​ൽ അ​​രി ഉ​​ൾ​​പ്പെ​​ടെ പാ​​ച​​കം ചെ​​യ്യാ​​വു​​ന്ന സാ​​ധ​​ന​​ങ്ങ​​ൾ​​ക്കാ​​ണ് ആ​​വ​​ശ്യം ഉ​​യ​​രു​​ന്ന​​ത്. ഇ​​തു ക്യാ​​ന്പു​​ക​​ളി​​ൽ മാ​​ത്ര​​മേ ല​​ഭിക്കു​ന്നുള്ളുവെന്നു ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​റ​​യു​​ന്നു. ബ്രെ​​ഡും വെ​​ള്ള​​വും വീ​​ടു​​ക​​ളി​​ലേ​​ക്ക് എ​​ത്തി​​ച്ചു​​കൊ​​ടു​​ക്കു​​ന്നു​​ണ്ട്.

വെ​​ള്ളം ക​​യ​​റി കി​​ട​​ക്കു​​ന്ന ആ​​റ​​ന്മു​​ള, പ​​ന്ത​​ളം പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ൽ ഇ​​പ്പോ​​ഴും നി​​ര​​വ​​ധി പേ​​ർ ക്യാ​​ന്പു​​ക​​ളി​​ൽ വ​​രാ​​തെ താ​​മ​​സി​​ക്കു​​ന്നു​​ണ്ട്. ഇ​​വ​​ർ​​ക്കു പു​​റം​​ലോ​​ക​​ത്തെ​​ത്തി സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​ൻ സാ​​ധി​​ക്കി​​ല്ല. നീ​​ന്തി​​ക്ക​​യ​​റി​​യാ​​ലും സ​​മീ​​പ​​ത്തെ ക​​ട​​ക​​ളെ​​ല്ലാം അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​ക​​യാ​​ണ്. പ​​ന്ത​​ളം ചേ​​രി​​ക്ക​​ൽ, മു​​ടി​​യൂ​​ർ​​ക്കോ​​ണം പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ആ​​റ​​ന്മു​​ള​​യി​​ലെ കി​​ട​​ങ്ങു​​ന്നൂ​​രി​​ലും ഇ​​തേ​​പോ​​ലെ അ​​രി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​ണ്ട്.


ബോ​​ട്ടോ മ​​റ്റോ ഉ​​ണ്ടെ​​ങ്കി​​ൽ മാ​​ത്ര​​മേ സാ​​ധ​​ന​​ങ്ങ​​ൾ ഇ​​വി​​ടേ​​ക്ക് എ​​ത്തി​​ക്കാ​​നു​​മാ​​കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.