മാതാപിതാക്കളെ തേടി എടത്വയിലെ പെൺകുട്ടി
മാതാപിതാക്കളെ തേടി എടത്വയിലെ പെൺകുട്ടി
Tuesday, August 21, 2018 12:23 AM IST
കോ​ട്ട​യം: പ്ര​ള​യം ര​ണ്ടു വ​ഴി​ക്കാ​ക്കി​യ​പ്പോ​ൾ മാ​താ​പി​താ​ക്ക​ളെ തെ​ര​യു​ക​യാ​ണ് ഒ​രു പെ​ൺ​കു​ട്ടി. ക​ടു​വാ​ക്കു​ളം എ​മ്മാ​വൂ​സ് സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന ലീ​ന വ​ർ​ഗീ​സ് എ​ന്ന പ​തി​ന​ഞ്ചു​കാ​രി​യാ​ണ് മാ​താ​പി​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​കാ​തെ വി​ഷ​മി​ക്കു​ന്ന​ത്.

പ്ര​ള​യം ഇ​ര​ച്ചെ​ത്തി​യ​പ്പോ​ൾ അ​യ​ൽ​വാ​സി​ക​ൾ​ക്കൊ​പ്പം പോ​ന്ന​താ​ണ് എ​ട​ത്വ സ്വ​ദേ​ശി​നി​യാ​യ ലീ​ന വ​ർ​ഗീ​സ്. തു​ട​ർ​ന്ന് ക​ടു​വാ​ക്കു​ള​ത്തെ ക്യാ​ന്പി​ലെ​ത്തി. മാ​താ​പി​താ​ക്ക​ൾ എ​ട​ത്വ മേ​ഖ​ല​യി​ലെ ഏ​തോ ക്യാ​ന്പി​ലു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ൽ ചി​ല​ർ ലീ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഒ​രു കു​ടും​ബം പോ​ലെ ക​ഴി​യു​ന്ന അ​യ​ൽ​വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ് ലീ​ന ഉ​ള്ള​തെ​ന്ന​തി​നാ​ൽ ബ​ന്ധു​ക്ക​ളും ആ​ശ്വാ​സ​ത്തി​ലാ​ണ്. വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങു​ന്ന​തോ​ടെ മാ​താ​പി​താ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ലീ​ന. പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞി​രു​ന്നു. മാ​താ​പി​താ​ക്ക​ളെ ക​ണ്ടെ​ത്താ​ൻ​ പോ​ലീ​സും ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്.


ആ​ല​പ്പാ​ട് വ​ർ​ഗീ​സ് -ഷൈ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. മാ​താ​പി​താ​ക്ക​ൾ​ക്ക് ക്യാ​ന്പു​മാ​യി ബ​ന്ധ​പ്പെ​ടാം: ഫാ.​ആ​ൻ​ജോ: 9400598301.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.