ഒടുവിൽ, തമിഴ്നാട് വൈ​ഗ ഡാം ​തു​റ​ന്നു
Tuesday, August 21, 2018 12:23 AM IST
ക​​ട്ട​​പ്പ​​ന: മു​​ല്ല​​പ്പെ​​രി​​യാ​​ർ ഡാ​​മി​​ലെ ജ​​ല​​നി​​ര​​പ്പ് കു​​റ​​യ്ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം പ​​രി​​ഗ​​ണി​​ച്ചു ത​​മി​​ഴ്നാ​​ട് വെ​​ള​​ള​​മൊ​​ഴു​​ക്കു വ​​ർ​​ധി​​പ്പി​​ച്ച​​തോ​​ടെ ത​​മി​​ഴ്നാ​​ട്ടി​​ലെ വൈ​​ഗ ഡാം ​​തു​​റ​​ന്നു. ക​​ഴി​​ഞ്ഞ ദി​​വ​​സം വൈ​​കു​​ന്നേ​​രം അ​​ഞ്ചോ​​ടെ​​യാ​​ണ് ഡാ​​മി​​ന്‍റെ ഏ​​ഴു ഷ​​ട്ട​​റു​​ക​​ളും തു​​റ​​ന്നു വെള്ളം മ​​ധു​​ര ഭാ​​ഗ​​ത്തേ​​ക്ക് ഒ​​ഴു​​ക്കി.

70 അ​​ടി ഉ​​യ​​ര​​മു​​ള്ള ഡാ​​മി​​ൽ 69 അ​​ടി വെ​​ള​​ളം ഉ​​യ​​ർ​​ന്ന​​തോ​​ടെ​​യാ​​ണ് ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ന്ന​​ത്. 3755 ഘ​​ന​​യ​​ടി വെ​​ള്ളമാ​​ണ് വൈ​​ഗ​​യി​​ലേ​​ക്കു സെ​​ക്ക​​ൻ​​ഡി​​ൽ ഒ​​ഴു​​കി എ​​ത്തു​​ന്ന​​ത്. നേ​​ര​​ത്തേ ത​​മി​​ഴ്നാ​​ട് ഇ​​തി​​നു ത​​യാ​​റാ​​യി​​രു​​ന്നെ​​ങ്കി​​ൽ മു​​ല്ല​​പെ​​രി​​യാ​​ർ ഡാ​​മി​​ൽ ജ​​ല​​നി​​ര​​പ്പ് ഇ​​ത്ര​​യും ഉ​​യ​ർ​ന്നു പെ​​രി​​യാ​​റി​​ലേ​​ക്കു​ വെ​​ള്ള​​മൊ​​ഴു​​ക്ക് വേ​ണ്ടി​വ​രി​ല്ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.