കാർഷിക കടങ്ങളുടെ കാലാവധി 5 വർഷമാക്കി
കാർഷിക കടങ്ങളുടെ കാലാവധി 5 വർഷമാക്കി
Tuesday, August 21, 2018 1:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം നേ​​​രി​​​ടു​​​ന്ന ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വാണിജ്യബാങ്കുകളിൽനിന്നുള്ള കാ​​​ർ​​​ഷി​​​കക​​​ട​​​ങ്ങ​​​ളു​​​ടെ പ​​​ലി​​​ശ​​​യ്ക്ക് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ മോ​​​റ​​​ട്ടോ​​​റി​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തെ കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ ക​​​ന​​​ത്ത ന​​​ഷ്ടം പ​​​രി​​​ഗ​​​ണി​​​ച്ചു കാ​​​ർ​​​ഷി​​​ക ക​​​ട​​​ങ്ങ​​​ളു​​​ടെ തി​​​രി​​​ച്ച​​​ട​​​വു കാ​​​ലാ​​​വ​​​ധി അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല ബാ​​​ങ്കേ​​​ഴ്സ് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന പ്ര​​​കാ​​​ര​​​മാ​​​ണ് ബാ​​​ങ്കേ​​​ഴ്സ് സ​​​മി​​​തി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. കാ​​​ർ​​​ഷി​​​ക ക​​​ട​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ഫേ​​​സി ആ​​​ക്ട് പ്ര​​​കാ​​​രം ജ​​​പ്തി ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യി​​​ല്ലെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.


2.8 ല​​​ക്ഷം ക​​​ർ​​​ഷ​​​ക​​​രു​​​ടെ 46,000 ഹെ​​​ക്ട​​​ർ ഭൂ​​​മി​​​യി​​​ലെ കൃ​​​ഷി​​​യാ​​​ണു ന​​​ശി​​​ച്ച​​​ത്. പ്രാ​​​ഥ​​​മി​​​ക വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് 1050 കോ​​​ടി രൂ​​പ​​​യു​​​ടെ കൃ​​​ഷിനാ​​ശ​​​മാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

പ്ര​​​ള​​​യജ​​​ലം ഇ​​​റ​​​ങ്ങു​​​ന്ന​​​തോ​​​ടെ​ മാ​​​ത്ര​​​മേ പൂ​​ർ​​ണ​​മാ​​യ നാ​​​ശ​​​ന​​​ഷ്ടം ക​​​ണ​​​ക്കാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളു​​​വെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കു​​​ന്ന വി​​​വ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.