സോഡിയം പോളി അക്രിലേറ്റ്; ഉപകാരിയെങ്കിലും ഉപദ്രവകാരി
സോഡിയം പോളി അക്രിലേറ്റ്; ഉപകാരിയെങ്കിലും ഉപദ്രവകാരി
Tuesday, August 21, 2018 11:22 PM IST
പോ​ളി അ​ക്രി​ലേ​റ്റ് എ​ന്ന അ​ക്രി​ലി​ക് പോ​ളി​മ​റി​ന്‍റെ സോ​ഡി​യം ല​വ​ണ​മാ​ണ് സോ​ഡി​യം പോ​ളി അ​ക്രി​ലേ​റ്റ്. ഡ​യ​പ്പ​റു​ക​ളി​ൽ ഇ​തേ പോ​ളി​മ​ർ ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ കെ​മി​ക്ക​ൽ ഫോ​ർ​മു​ല [-CH2-CH(CO2Na)-]n ആ​ണ്. ഇ​വ​യ്ക്ക്, ഇ​വ​യു​ടെ ഭാ​ര​ത്തി​ന്‍റെ 100 മു​ത​ൽ 1000 വരെ ഇ​ര​ട്ടി​ ജ​ലം ആ​ഗി​ര​ണം ചെ​യ്യാ​ൻ പ​റ്റും. ഡ​യ​പ്പ​റു​ക​ളി​ലൊ​ക്കെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ സോ​ഡി​യം പോ​ളി അ​ക്രി​ലേ​റ്റ് വ​ലി​യ അ​പ​ക​ട​കാ​രി അ​ല്ലെ​ന്നു സാ​രം. അ​പ്പോ​ൾ പ്ര​ള​യ​ക്കെ​ടു​തി ത​ര​ണം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്ക​രു​തോ എ​ന്ന ചോ​ദ്യം സ്വാ​ഭാ​വി​കം.

ഉ​പ​യോ​ഗി​ക്കാം എ​ന്നു പ​റ​യാം. എ​ന്നാ​ൽ, ജോ​ലി ഇ​ര​ട്ടി​യാ​ക്കു​മെ​ന്നു​കൂ​ടി പ​റ​യേ​ണ്ടി​വ​രും. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ല. ഈ ​രാ​സ​വ​സ്തു ജ​ല​ത്തെ ആ​ഗി​ര​ണം ചെ​യ്തു​ക​ഴി​ഞ്ഞാ​ൽ ജെ​ൽ രൂ​പ​ത്തി​ലേ​ക്കു മാ​റും. പി​ന്നെ വെ​ള്ളം കോ​രി​ക്ക​ള​യു​ന്ന​തി​ലും പ്ര​യാ​സ​മാ​കും ഇ​തു നീ​ക്കംചെ​യ്യു​ന്ന​ത്. കൂ​ടാ​തെ, ക​ല​ങ്ങി​യ വെ​ള്ള​ത്തി​ൽ സ്വാ​ഭാ​വി​ക​മാ​യി അ​തി​ന്‍റെ ആ​ഗി​ര​ണ​ശേ​ഷി കു​റ​യു​ക​യും ചെ​യ്യും. അ​തു​കൊ​ണ്ട്, വെ​ള്ളം ഒ​രു ബ​ക്ക​റ്റുകൊ​ണ്ടോ കൂ​ടു​ത​ൽ ഉ​ണ്ടെ​ങ്കി​ൽ പ​ന്പു വ​ച്ചോ നീ​ക്കംചെ​യ്യുന്നതാണ് നല്ലത്.



വികസിപ്പിച്ചത് അമേരിക്ക

സോ​ഡി​യം പോ​ളി​ അ​ക്രി​ലേ​റ്റി​നെ​പ്പോ​ലെ​ത​ന്നെ പോ​ളി​മെ​ർ കെ​മി​സ്ട്രി​യി​ൽ നി​ര​വ​ധി സൂ​പ്പ​ർ അ​ബ്സോ​ർ​ബ​ന്‍റു​ക​ൾ നി​ല​വി​ലു​ണ്ട്. 1960ക​ളി​ൽ അ​മേ​രി​ക്ക​യി​ലെ കൃ​ഷി​വ​കു​പ്പാ​ണ് ആ​ദ്യ സൂ​പ്പ​ർ അ​ബ്സോ​ർ​ബ​ന്‍റ് പോ​ളി​മെ​ർ മെ​റ്റീ​രി​യ​ൽ വി​ക​സി​പ്പി​ച്ച​ത്.

പ​രി​സ്ഥി​തി​ക്കും വി​ല്ല​ൻ

സോ​ഡി​യം പോ​ളി അ​ക്രി​ലേ​റ്റ് ഉ​പ​യോ​ഗി​ച്ച് വീ​ട് വൃ​ത്തി​യാ​ക്കി​യെ​ന്നി​രി​ക്ക​ട്ടെ. മാ​ലി​ന്യം നേ​രേ നി​ക്ഷേ​പി​ക്കു​ക തൊ​ടി​യി​ലേ​ക്കാ​കും. പ്ലാ​സ്റ്റി​ക്കി​ന്‍റെ അ​തേ സ്വാ​ഭാ​വ​മാ​യ​തി​നാ​ൽ ദ്ര​വി​ക്കാ​തെ അ​വി​ടെ​ക്കി​ട​ക്കു​മെ​ന്നു​ള്ള​ത് സ​ത്യം. പാ​രി​സ്ഥി​തി​ക​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ ഇ​തി​ലും വ​ലി​യ മാ​ർ‌​ഗം ഇ​നി വേ​ണോ?

ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ, വെ​ള്ളം വെ​ള്ള​മാ​യി ത​ന്നെ കോ​രി​ക്ക​ള​യാം. അ​തു മ​ണ്ണി​ലേ​ക്ക് ആ​ഴ്ന്നു​പൊ​യ്ക്കൊ​ള്ളും.

ഏ​താ​യാ​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ര​ക്കു​ന്ന​ത് ഷെ​യ​ർ ചെ​യ്യു​ന്പോ​ഴോ പ​രീ​ക്ഷി​ക്കു​ന്പോ​ഴോ ശ്ര​ദ്ധ അ​നി​വാ​ര്യ​മാ​ണ്. വെ​ളു​ക്കാ​ൻ തേ​ച്ച​ത് പാ​ണ്ടാ​വ​രു​ത്.

ഐബിൻ കാണ്ടാവനം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.