പു​തുകു​ടും​ബം പ​ദ്ധ​തി​യു​മാ​യി വി​ൻ​സ​ൻ​ഷ്യ​ൻ സ​ഭ
Tuesday, August 21, 2018 11:46 PM IST
കോ​​ട്ട​​യം: പ്ര​​ള​​യ​​ബാ​​ധി​​ത ഭ​​വ​​ന​​ര​​ഹി​​ത​​ർ​​ക്കു പു​​തു‌കു​​ടും​​ബം പ​​ദ്ധ​​തി​​യു​​മാ​​യി വി​​ൻ​​സ​​ൻ​​ഷ്യ​​ൻ സ​​ഭ. വി​​ൻ​​സ​​ൻ​​ഷ്യ​​ൻ സ​​ഭ​​യു​​ടെ കോ​​ട്ട​​യം സെ​​ന്‍റ് ജോ​​സ​​ഫ്സ് പ്രൊ​​വി​​ൻ​​സ് പ്ര​​ള​​യബാ​​ധി​​ത ഭ​​വ​​ന​​ര​​ഹി​​ത​​ർ​​ക്കാ​​യി സ്ഥ​​ലം ക​​ണ്ടെ​​ത്തി ഡി ​​പോ​​ൾ അ​​വ​​ന്യു എ​​ന്ന പേ​​രി​​ൽ ഭ​​വ​​ന സ​​മു​​ച്ച​​യ​​ങ്ങ​​ൾ നി​​ർ​​മി​​ക്കു​​ന്നു. സ്വ​​ന്ത​​മാ​​യി വീ​​ടോ സ്ഥ​​ല​​മോ ഇ​​ല്ലാ​​ത്ത​​വ​​രും പ്ര​​ള​​യ​​ത്തി​​ൽ ഭ​​വ​​നം ന​​ഷ്ട​​പ്പെ​​ട്ട​​വ​​രു​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​വ​​ർ ഈ ​​പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​കും.

പ്ര​​ള​​യദു​​ര​​ന്ത​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ നി​​ല​​വി​​ളി​​ക​​ളു​​മാ​​യെ​​ത്തു​​ന്ന നി​​സ​​ഹാ​​യ​​രോ​​ടു​​ള്ള പ​​ര​​സ്നേ​​ഹ പ്ര​​തി​​ക​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണി​​ത്. ഇ​​പ്ര​​കാ​​രം ദ​​ത്തെ​​ടു​​ക്കു​​ന്ന കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് തു​​ട​​ർ പ​​രി​​ര​​ക്ഷ​​ണ​​വും സു​​ര​​ക്ഷ​​യും ഉ​​റ​​പ്പാ​​ക്കു​​ന്ന ദീ​​ർ​​ഘ​​കാ​​ല​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള പ​​ദ്ധ​​തി​​യാ​​ണ് പു​​തു​​കു​​ടും​​ബം. വി​​ൻ​​സ​​ൻ​​ഷ്യ​​ൻ സ​​ഭ​​യു​​ടെ സെ​​ന്‍റ് ജോ​​സ​​ഫ്സ് പ്രൊ​​വി​​ൻ​​സി​​ലെ വൈ​​ദി​​ക​​രും ഉ​​പ​​കാ​​രി​​ക​​ളും സു​​മ​​ന​​സു​​ക​​ളാ​​യ സു​​ഹൃ​​ത്തു​​ക്ക​​ളും ചേ​​ർ​​ന്നാ​​ണ് പു​​തു​​കു​​ടും​​ബം പ​​ദ്ധ​​തി​​ക്ക് രൂ​​പം ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.