പ്ര​​ള​​യ​​ക്കെ​​ടു​​തി: ഓ​ണ​ത്തി​ന് പു​തി​യ സി​നി​മ​ക​ൾ ഇ​ല്ല
Wednesday, August 22, 2018 12:01 AM IST
കൊ​​ച്ചി: ഓ​​ണ​​ത്തി​​നു റി​​ലീ​​സ് നി​​ശ്ച​​യി​​ച്ചി​​രു​​ന്ന സി​​നി​​മ​​ക​​ൾ പ്ര​​ള​​യ​​ക്കെ​​ടു​​തി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മാ​​റ്റി. ബി​​ഗ് ബ​​ജ​​റ്റ് ചി​​ത്ര​​മാ​​യ കാ​​യം​​കു​​ളം കൊ​​ച്ചു​​ണ്ണി അ​​ട​​ക്കം ആ​​റു ചി​​ത്ര​​ങ്ങ​ളു​ടെ റി​ലീ​സ് ആ​ണ് മാ​റ്റി​യ​ത്. റോ​​ഷ​​ൻ ആ​​ൻ​​ഡ്രൂ​​സ്, നി​​വി​​ൻ പോ​​ളി, മോ​​ഹ​​ൻ​​ലാ​​ൽ ചി​​ത്ര​​മാ​​യ കാ​​യം​​കു​​ളം കൊ​​ച്ചു​​ണ്ണി 17ന് ​​റി​​ലീ​​സ് ചെ​​യ്യാ​​നാ​​ണ് തീ​​രു​​മാ​​നി​​ച്ചി​​രു​​ന്ന​​ത്.

തി​​ര​​ക്ക​​ഥാ​​കൃ​​ത്ത് സേ​​തു ആ​​ദ്യ​​മാ​​യി സം​​വി​​ധാ​​യ​​ക​​നാ​​കു​​ന്ന മ​​മ്മൂ​​ട്ടി ചി​​ത്രം കു​​ട്ട​​നാ​​ട​​ൻ ബ്ലോ​​ഗ്, അ​​മ​​ൽ നീ​​ര​​ദി​​ന്‍റെ ഫ​​ഹ​​ദ് ഫാ​​സി​​ൽ ചി​​ത്രം വ​​ര​​ത്ത​​ൻ, ടൊ​​വി​​നോ തോ​​മ​​സ് നാ​​യ​​ക​​നാ​​യി എ​​ത്തു​​ന്ന തീ​​വ​​ണ്ടി , വി​​ന​​യ​​ൻ സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന ചാ​​ല​​ക്കു​​ടി​​ക്കാ​​ര​​ൻ ച​​ങ്ങാ​​തി, ബി​​ജു മേ​​നോ​​ൻ നാ​​യ​​ക​​നാ​​കു​​ന്ന പ​​ട​​യോ​​ട്ടം എ​​ന്നി​​വ​​യാ​​ണ് ഓ​​ണ​​ത്തി​​ന് റി​​ലീ​​സ് ചെ​​യ്യാ​​ൻ തീ​​രു​​മാ​​നി​​ച്ച മ​റ്റു ചി​​ത്ര​​ങ്ങ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.