ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
ഒ​ഴു​ക്കി​ൽ​പ്പെ​ട്ട  യു​വാ​വി​ന്‍റെ  മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, August 22, 2018 12:11 AM IST
പ​ന്ത​ളം: മു​ട്ടാ​ർ നീ​ർ​ച്ചാ​ലി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​ള​ന​ട ഷൈ​നി ഭ​വ​നി​ൽ ജോ​ർ​ജ് ജോ​ണി​ന്‍റെ മ​ക​ൻ അ​ശ്വി​ൻ ജോ​ണി(​അ​പ്പു-24)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ക​ണ്ടെ​ത്തി​യ​ത്.ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ഓ​ടെ​യാ​ണ് അ​ശ്വി​ൻ മു​ട്ടാ​ർ ജം​ഗ്ഷ​നി​ൽ നീ​ർ​ച്ചാ​ലി​ലെ കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ അ​ശ്വി​നു വേ​ണ്ടി നീ​ർ​ച്ചാ​ലി​ൽ മ​ങ്ങാ​രം ഭാ​ഗ​ത്ത് ര​ണ്ടു ഡി​ങ്കി ബോ​ട്ടു​ക​ളി​ലാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. വെ​ള്ളം ഇ​റ​ങ്ങി​യ​പ്പോ​ൾ അ​വി​ടെ നി​ന്നും ഏ​റെ അ​ക​ലെ കു​രീ​ക്കാ​വി​ൽ ഭാ​ഗ​ത്താ​ണ് ഇ​ന്ന​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.


എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​ണ് അ​ശ്വി​ൻ. മാ​താ​വ്: ഷൈ​നി, സ​ഹോ​ദ​രി: ആ​ഷ്‌​ലി ജോ​ൺ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.