ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കി​ടെ വെള്ളത്തിൽ വീണ ഗൃഹനാഥന്‍റെ മൃതദേഹം കണ്ടെത്തി
Wednesday, August 22, 2018 1:06 AM IST
ചെ​ങ്ങ​ന്നൂ​ര്‍: ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ത്തി​നി​ട​യി​ല്‍ കാണാതായ ഗൃ​ഹ​നാ​ഥ​ന്‍റെ മൃതദേഹം കണ്ടെത്തി. ചെ​ന്നി​ത്ത​ല നാ​മ​ങ്ക​രി​യി​ല്‍ ഇ​ഞ്ചി​ക്ക​ത്ത​റ കോ​ള​നി​യി​ല്‍ കാ​വി​ല്‍ വീ​ട്ടി​ല്‍ വാ​സു​ദേ​വ​ന്‍റെ‍ മ​ക​ന്‍ മോ​ഹ​ന​നാ​ണ് (58)മ​രി​ച്ചത്. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​ം വെള്ളത്തിൽ വീണ പു​ത്ത​ന്‍വീ​ട്ടി​ല്‍ അ​നീ​ഷിന്‍റെ (38) മൃതദേഹം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

വാ​ഴ​ക്കൂ​ട്ടം ക​ട​വി​ലെ ക്യാ​മ്പി​ലേ​ക്ക്് ഭ​ക്ഷ​ണ​വു​മാ​യി പോ​കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സം വ​ള്ള​ത്തി​ല്‍നി​ന്നു വീ​ണാ​ണ് ഇ​രു​വ​രെയും കാണാതായത്. സ​ര​ള​യാ​ണ് മോ​ഹ​ന​ന്‍റെ ഭാ​ര്യ. അ​മ്മ: കു​ഞ്ഞി​പ്പെ​ണ്ണ്. മ​ക്ക​ള്‍: ദി​വ്യ, ദീ​പു.


രക്ഷാപ്രവർത്തനത്തിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ക​ണ്ട​ങ്ക​രി: കാ​ല്‍വ​ഴു​തി വെ​ള്ള​ത്തി​ല്‍വീ​ണ സ്ത്രീ​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ല്‍പ്പെ​ട്ടു കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൊ​ര​ട്ടി​യി​ല്‍ മ​ണി​യ​ന്‍പി​ള്ള​യു​ടെ മ​ക​ന്‍ മ​നീ​ഷ് കു​മാ​റി​ന്‍റെ (25) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.