ഭൂരഹിതർക്കു ബെ​ഡൂർ ഇടവകയുടെ സമ്മാനം
Wednesday, August 22, 2018 1:46 AM IST
ബെ​​​ഡൂ​​​ര്‍(​​കാ​​സ​​ർ​​ഗോ​​ഡ്): സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ഇ​​​ട​​​വ​​​ക​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഭൂ​​​ര​​​ഹി​​​ത​​​രാ​​​യ പ​​​ത്തു കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്ക് ഓ​​​ണ​​​സ​​​മ്മാ​​​ന​​​മാ​​​യി ഭൂ​​​മി​​​ദാ​​​നം ചെ​​​യ്യും. ക​​​ഴി​​​ഞ്ഞ 19ന് ​​​ചേ​​​ര്‍​ന്ന പ്ര​​​ത്യേ​​​ക പൊ​​​തു​​​യോ​​​ഗ​​​മാ​​​ണ് ഇ​​​ട​​​വ​​​ക​​​യു​​​ടെ ഒ​​​രേ​​​ക്ക​​​ര്‍ സ്ഥ​​​ലം പ​​​ത്ത് സെ​​​ന്‍റ് വീ​​​തം ഭൂ​​​ര​​​ഹി​​​ത കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്ക് വീ​​​ട് വ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി ന​​​ല്‍​കാ​​​ന്‍ ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. വെ​​​സ്റ്റ് എ​​​ളേ​​​രി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പെ​​​രു​​​മ്പ​​​ട്ട​​​യ്ക്കു സ​​​മീ​​​പ​​​ത്തെ ബെ​​​ഡൂ​​​രി​​​ൽ മെ​​​യി​​​ന്‍ റോ​​​ഡി​​​ല്‍നി​​​ന്ന് കേ​​​വ​​​ലം 500 മീ​​​റ്റ​​​ര്‍ മാ​​​റി​​​യാ​​​ണ് ഈ ​​​നി​​​ര​​​പ്പാ​​​യ സ്ഥ​​​ലം. ഇ​​​വി​​​ടേ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നും വൈ​​​ദ്യു​​​തി​​​ക്കും ഇ​​ട​​വ​​ക ത​​​ന്നെ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി ന​​​ല്‍​കു​​​മെ​​​ന്ന് വി​​​കാ​​​രി ഫാ.​ ​​മാ​​​ത്യു പ​​​യ്യ​​​നാ​​​ട്ട് പ​​​റ​​​ഞ്ഞു. ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത, മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വ​​​ള്ളോ​​​പ്പി​​​ള്ളി സ്മാ​​​ര​​​ക ഭ​​​വ​​​ന പ​​​ദ്ധ​​​തി​​​യി​​​ല്‍ നി​​​ര്‍​മി​​​ച്ചു ന​​​ല്‍​കു​​​ന്ന വീ​​​ടു​​​ക​​​ളി​​​ല്‍ ഈ ​​​പ​​​ദ്ധ​​​തി​​​യും ഉ​​​ള്‍​പ്പെ​​​ടു​​​ത്തും.


ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സോ​​​ഷ്യ​​​ല്‍ സ​​​ര്‍​വീ​​​സ് സൊ​​​സൈ​​​റ്റി​​​ക്കാ​​​ണ് ഗു​​​ണ​​​ഭോ​​​ക്താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള ചു​​​മ​​​ത​​​ല. ജാ​​​തി മ​​​ത ഭേ​​​ദ​​​മ​​​ന്യേ അ​​​ര്‍​ഹ​​​ത​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് ഭൂ​​​മി ന​​​ല്‍​കും.​​​സം​​​സ്ഥാ​​​ന, കേ​​​ന്ദ്ര ഗ​​​വ​​​ൺ​​​മെ​​​ന്‍റു​​​ക​​​ളു​​​ടെ സ്‌​​​കീ​​​മി​​​ല്‍ വീ​​​ട് ല​​​ഭി​​​ച്ചി​​​ട്ടും ഭൂ​​​മി​​​യി​​​ല്ലാ​​​തെ വി​​​ഷ​​​മി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.​​​

സ്വ​​​ന്ത​​​മാ​​​യി ഒ​​​രു വീ​​​ടെ​​​ന്ന സ്വ​​​പ​​​്നം യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​ക്കാ​​​ന്‍ പ​​​ത്ത് കു​​​ടും​​​ബ​​​ങ്ങ​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നു​​​ള്ള ബെ​​​ഡൂ​​​ര്‍ ഇ​​​ട​​​വ​​​ക​​​യു​​​ടെ തീ​​​രു​​​മാ​​​നം മ​​​ല​​​യോ​​​ര ജ​​​ന​​​ത​​​യു​​​ടെ കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ മ​​​റ്റൊ​​​രു മാ​​​തൃ​​​ക​​​യാ​​​യി. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ണ്‍: 9447363173.

ഡാ​​​ജി ഓ​​​ട​​​യ്ക്ക​​​ല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.