ഇടുക്കി ജലനിരപ്പ് വീണ്ടും കുറഞ്ഞു
ഇടുക്കി ജലനിരപ്പ് വീണ്ടും കുറഞ്ഞു
Wednesday, August 22, 2018 1:46 AM IST
തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ 13 സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ അ​ട​യ്ക്കു​ക​യും മ​ഴ ദു​ർ​ബ​ല​മാ​കു​ക​യും ചെ​യ്ത​തോ​ടെ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് 2400.8 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്.

നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തി​നേ​ത്തു​ട​ർ​ന്ന് ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ൽനി​ന്നു പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വീ​ണ്ടും കു​റ​ച്ചു. സെ​ക്ക​ന്‍ഡി​ൽ 300 ക്യു​മെ​ക്സ് (3,00,000 ലി​റ്റ​ർ) വെ​ള്ള​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തേ​ക്ക് വി​ടു​ന്ന​ത്.

ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഉ​യ​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന ര​ണ്ട്, മൂ​ന്ന്, നാ​ല് ഷ​ട്ട​റു​ക​ൾ ഒ​രു മീ​റ്റ​റാ​യി താ​ഴ്ത്തി. അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് മ​ണി​ക്കൂ​റി​ൽ 416 ക്യു​മെ​ക്സ്(4,16,000 ലി​റ്റ​ർ) ആ​യി കു​റ​ഞ്ഞു. 116 ക്യു​മെ​ക്സ് വെ​ള്ള​മാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നാ​യി കൊ​ണ്ടു​പോ​കു​ന്ന​ത്.


ജ​ല​നി​ര​പ്പ് 140 അ​ടി​യി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ 13 ഷ​ട്ട​റു​ക​ളും ത​മി​ഴ്നാ​ട് അ​ട​ച്ച​ത്. 140.15 അ​ടി​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്. സെക്കൻ ഡിൽ 5455 ഘ​ന​യ​ടി ജ​ല​മാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. നീ​രൊ​ഴു​ക്കു കു​റ​ഞ്ഞ​തിനേത്തു ട​ർ​ന്ന് ഏ​ഴു ഷ​ട്ട​റു​ക​ൾ തി​ങ്ക​ളാ​ഴ്ച അ​ട​ച്ചി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് ബാ​ക്കി അ​ഞ്ചു ഷ​ട്ട​റു​ക​ളും അ​ട​ച്ച് ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മു​ല്ല​പ്പെ​രി​യാ​ർ ജ​ലം എ​ത്തു​ന്ന വൈ​ഗ അ​ണ​ക്കെ​ട്ട് പൂ​ർ​ണ​സം​ഭ​ര​ണശേ​ഷി​യി​ൽ എ​ത്തി​യ​തോ​ടെ തു​റ​ന്നു​വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.