രാഹുലിനെതിരേ അന്വേഷണത്തിന് ഉത്തരവ്
ന്യൂഡല്‍ഹി: നാമനിര്‍ദേശപത്രികയില്‍ സ്വത്തുവിവരം തെറ്റായി രേഖപ്പെടുത്തിയെന്ന പരാതിയില്‍ ഐഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കെതിരേ അന്വേഷണത്തിന് ഉത്തരവ്. 2009ലെ തെരഞ്ഞെടുപ്പിനായി രാഹുല്‍ സമര്‍പ്പിച്ച സ്വത്തുവിവരത്തില്‍ പൊരുത്തക്കേടുകളുണ്െടന്നു കാണിച്ചു ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി നല്കിയ പരാതിയിലാണു തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമേത്തിയിലെ വരണാധികാരിക്കു കമ്മീഷന്‍ നിര്‍ദേശം നല്കുകയായിരുന്നു.