സിജോ പൈനാടത്ത്
ന്യൂഡല്‍ഹി: വിശ്വാസതീക്ഷ്ണതയുടെ ആഹ്ളാദവും ആവേശവും ഓര്‍മപ്പെടുത്തിയ ഗാനത്തിന്റെ അകമ്പടിയില്‍ ആയിരങ്ങളെ സാക്ഷിയാക്കി സീറോ മലബാര്‍ സഭാ പ്രേഷിതവര്ഷാചരണത്തിനു രാജ്യതലസ്ഥാനത്തു പ്രൌഢോജ്വല സമാപനം. സഭയുടെ മഹത്തായ പ്രേഷിതാഭിമുഖ്യവും വിശ്വാസവഴികളിലെ തീക്ഷ്ണതയും, കൂടുതല്‍ കരുത്തോടെ ഭാരതത്തിലും പുറത്തും മുന്നേറേണ്ടതുണ്െടന്നു വിളിച്ചുപറഞ്ഞ ഒരു വര്‍ഷത്തെ ആഘോഷങ്ങള്‍ക്കു തിരശീല വീണതു പ്രേഷിതവര്ഷത്തില് രൂപംകൊണ്ട സഭയുടെ പുതിയ രൂപതയായ ഫരീദാബാദിന്റെ മണ്ണിലായപ്പോള് അതിന് അര്ഥപൂര്ണതയുടെ ആത്മീയസൌന്ദര്യം.
ന്യൂഡല്‍ഹിയിലെ ദ്വാരക ഡിഡിഎ മൈതാനത്ത് ഇന്നലെ രാവിലെ സമൂഹബലിയോടെയാണു പ്രേഷിതവര്‍ഷാചരണത്തിന്റെ സമാപനചടങ്ങുകള്‍ ആരംഭിച്ചത്. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. വ്യക്തി, സഭ, സമൂഹ തലങ്ങളില്‍ സര്വതോന്മുഖമായ ശുദ്ധീകരണവും പുനരുദ്ധാരണവും സാധ്യമാക്കി ദൈവരാജ്യത്തിലേക്കു കൂടുതല്‍ തീക്ഷ്ണതയോടെ മുന്നേറേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം വചനസന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. വ്യത്യസ്ത സംസ്കാരങ്ങള്‍ സമന്വയിക്കുന്ന ഭാരതത്തില്‍ ക്രൈസ്തവരുടെ ജീവിതദൌത്യം നിര്‍ണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഭയിലെ ആര്‍ച്ച്ബിഷപ്പുമാര്‍, ബിഷപ്പുമാര്‍, നൂറോളം വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു.
തുടര്‍ന്നു നടന്ന പൊതുസമ്മേളനം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ ഉദ്ഘാടനം ചെയ്തു. നവസുവിശേഷവത്കരണത്തില്‍ സീറോ മലബാര്‍ സഭയുടെ പങ്ക് സാര്‍വത്രികസഭയ്ക്കു വലിയ മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു.
ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ചാന്ദ ബിഷപ് മാര്‍ വിജയാനന്ദ് നെടുംപുറം, ഡല്‍ഹി അതിരൂപത സഹായമെത്രാന്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍, പ്രേഷിതവര്‍ഷാചരണം സെന്‍ട്രല്‍ കമ്മിറ്റി കണ്‍വീനര്‍ ബിഷപ് മാര്‍ സെബാസ്റ്യന്‍ വടക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രേഷിതവര്‍ഷാചരണത്തിന്റെ വിവിധ രൂപത, സന്യാസസഭ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കു ചടങ്ങില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പുമാരായ മാര്‍ ബോസ്കോ പുത്തൂര്‍, മാര്‍ ആന്റണി ചിറയത്ത്, മാര്‍ മാത്യു വാണിയക്കിഴക്കേല്‍, മാര്‍ റമിജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ തോമസ് തുരുത്തിമറ്റം, മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജോസഫ് കുന്നത്ത്, സിഎംഐ സഭാ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ് പന്തപ്ളാംതൊട്ടിയില്‍, മോണ്‍. ജോണ്‍ കോസര്‍, ഫരീദാബാദ് രൂപതാ വികാരി ജനറാള്‍ റവ. ഡോ. സെബാസ്റ്യന്‍ വടക്കുംപാടന്‍, സീറോ മലബാര്‍ സഭാ കൂരിയ ചാന്‍സലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍, പ്രേഷിതവര്‍ഷാചരണം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഫാ.ജോസ് ചെറിയമ്പനാട്ട്, രൂപതകളിലെ വികാരി ജനറാള്‍മാര്‍, സന്യാസ സഭാ പ്രൊവിന്‍ഷ്യല്‍മാര്‍, സുപ്പീരിയര്മാര്, വൈദികര്‍, സന്യാസിനികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിക്കെത്തിയ ബിഷപ്പുമാരെ ബാന്‍ഡുമേളം, മുത്തുക്കുട, പൂത്താലം തുടങ്ങി യവയുടെ അകമ്പടിയോടെ സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.