ടോയ്ലറ്റ്: സമരം ചെയ്ത സ്ത്രീകള്‍ക്കു തൊഴില്‍
Monday, November 19, 2012 11:28 PM IST
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തങ്ങളുടെ ഭര്‍തൃഗൃഹത്തില്‍ കക്കൂസുകള്‍ ഇല്ലാത്തതിനെത്തുടര്‍ന്നു കലഹിച്ച മൂന്നു സ്ത്രീകള്‍ക്കു ചെലവു കുറഞ്ഞ കക്കൂസുകള്‍ നിര്‍മിച്ചു നല്കുന്ന എന്‍ജിഒയായ സുലഭ് ഇന്റര്‍നാഷണല്‍ ജോലി നല്കും.

ലോക ടോയ്ലറ്റു ദിനാചരണത്തിന്റെ ഭാഗമായാണു 10ലക്ഷം പേര്‍ക്കു ടോയ്ലറ്റ് നിര്‍മിച്ചു നല്കിയ എന്‍ജിഒ ഗോരഖ്പൂരില്‍ നിന്നുള്ള മൂന്നു സ്ത്രീകള്‍ക്ക് ഈ വാഗ്ദാനം നല്കിയത്. പ്രിയങ്കാ ഭാരതി, കുമാരി പ്രിയങ്ക, ജ്യോതികുമാരി എന്നിവര്‍ക്കാണു ജോലി വാഗ്ദാനം നല്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.