ദേശീയ നിക്ഷേപ ബോര്‍ഡ് പരിഗണനയില്‍: ചിദംബരം
ന്യൂഡല്‍ഹി: അടിയന്തര പ്രാധാന്യമുള്ള വലിയ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനും നിര്‍മാണം ത്വരിതപ്പെടുത്താനും ദേശീയ നിക്ഷേപ ബോര്‍ഡ് രൂപീകരിക്കുന്നത് മന്ത്രിസഭയുടെ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര ധനമന്ത്രി പി.ചിദംബരം. ഇപ്പോളിത് കാബിനറ്റ് സെക്രട്ടേറിയറ്റിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പരിഗണനയിലാണ്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തീരുമാനമെടുത്താല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമെന്ന് അദ്ദേഹം പറഞ്ഞു.


വന്‍കിട പദ്ധതികള്‍ പലതും നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതിനാല്‍ ചിദംബരംതന്നെയാണ് ഇങ്ങനെയൊരു ആശയം കൊണ്ടുവന്നത്. എന്നാല്‍, പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ ഈ ആശയത്തെ എതിര്‍ത്തു.