ധ്യാന്‍ കൃഷ്ണന്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍; ജനുവരി മൂന്നിനു കുറ്റപത്രം സമര്‍പ്പിക്കും
ന്യൂഡല്‍ഹി:ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടറായി പ്രമുഖ അഭിഭാഷകന്‍ ധ്യാന്‍ കൃഷ്ണനെ നിയമിച്ചു. സുപ്രീംകോടതി അഭിഭാഷകനായ ധ്യാന്‍ കൃഷ്ണന്‍ സൌജന്യമായി കേസ് വാദിക്കാന്‍ തയാറാവുകയായിരുന്നുവെന്നു ഡല്‍ഹി പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. ധ്യാന്‍കൃഷ്ണനെ സഹായിക്കാനായി രണ്ടു ജൂണിയര്‍ അഭിഭാഷകരെയും നിയോഗിക്കും. കേസില്‍ ജനുവരി മൂന്നിനു കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകല്‍, കൂട്ടമാനഭംഗം തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണു കുറ്റപത്രം തയാറാക്കിയത്. ഡിസംബര്‍ 16ന് രാത്രി ബസിലാണു പെണ്‍കുട്ടി മാനഭംഗത്തിനിരയായത്.