ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സ്റോറേജ് ടാങ്കില്‍ തീപിടിത്തം
സൂററ്റ്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഹസീറ ടെര്‍മിനലിലുള്ള പെട്രോള്‍ സ്റോറേജ് ടാങ്കില്‍ തീപിടിച്ചതു പരിഭ്രാന്തി പരത്തി. തീ കണ്ടയുടന്‍ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചകഴിഞ്ഞ് ഒരു മണിയോടെയായിരുന്നു സംഭവം. ഹസിറയില്‍ അഞ്ചു പെട്രോള്‍ സ്റോറേജ് ടാങ്കുകളാണുള്ളത്. നാലു ഡീസല്‍ ടാങ്കുകളും. ഇവയില്‍ ഒന്നിലാണു തീപടര്‍ന്നത്. തീപിടിക്കുമ്പോള്‍ ടാങ്കില്‍ 50 ലക്ഷം ലിറ്റര്‍ പെട്രോളാണുണ്ടായിരുന്നത്. സംഭരണശേഷിയുടെ പകുതി വരുമിത്.


2009 ഒക്ടോബര്‍ 29ന് ജയ്പുര്‍ ടെര്‍മിനലിലുണ്ടായ തീപിടിത്തത്തില്‍ 11 പേരാണ് മരിച്ചത്. ദുരന്തം സുരക്ഷാപാളിച്ച മൂലമാണെന്നു കണ്െടത്തിയിരുന്നു. 11 ദിവസത്തിനുശേഷമാണ് തീ അണയ്ക്കാനായത്. 280 കോടിയുടെ നഷ്ടമാണ് ഇതുവഴി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുണ്ടായത്.