കല്യാണ്‍സിംഗിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു
ലക്നോ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ പാര്‍ട്ടിയായ ജനക്രാന്തി പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത റാലിയില്‍ കല്യാണ്‍ സിംഗിന്റെ മകന്‍ രാജ്വീറാണു ലയനതീരുമാനം അറിയിച്ചത്. ഉത്തര്‍പ്രദേശില്‍നിന്നുള്ള സ്വതന്ത്ര എംപിയായി കല്യാണ്‍ സിംഗിനു ബിജെപിയില്‍ ചേരണമെങ്കില്‍ എംപി സ്ഥാനം രാജിവയ്ക്കണം.

2014നു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഉപതെരഞ്ഞെടുപ്പു നടത്താന്‍ ഉദ്ദേശിക്കുന്നില്ലാത്തതിനാല്‍ തത്കാലം ബിജെപിയില്‍ താന്‍ ചേരുന്നില്ലെന്നും കല്യാണ്‍ സിംഗ് റാലിയില്‍ പറഞ്ഞു.