വിശ്വരൂപം: ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
Saturday, February 2, 2013 11:10 PM IST
ചെന്നൈ: കമലഹാസന്റെ ചലചി ത്രം വിശ്വരൂപത്തിനെതിരേയുള്ള വിലക്ക് നീക്കാനും മുസ്ലിം സംഘടനകളുടെ രോഷം തണുപ്പിക്കാനും ശ്രമങ്ങള്‍. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കഴിഞ്ഞദിവസത്തെ അഭ്യര്‍ഥനയുടെ പശ്ചാത്തലത്തില്‍ മുസ്ലിം സംഘടനകളുടെ കൂട്ടായ്മ തമിഴ്നാട് ആഭ്യന്തരസെക്രട്ടറി ആര്‍. രാജഗോപാലുമായി ചര്‍ച്ച നടത്തി.

സിനിമയുടെ സഹനിര്‍മാതാവും കമലഹാസന്റെ സഹോദരനുമായ ചന്ദ്രഹാസന്റെ നേതൃത്വത്തിലുള്ള സംഘവും ആഭ്യന്തര സെക്രട്ടറിയെക്കണ്ടു. ഇരുപാര്‍ട്ടികളും ചര്‍ച്ചകള്‍ക്കു സന്നദ്ധത പ്രകടിപ്പിച്ചാല്‍ അതിനുള്ള വേദിയൊരുക്കാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഇന്നലെ രാവിലെയാണ് ഫെഡറേഷന്‍ പ്രതിനിധികള്‍ ആഭ്യന്തരസെക്രട്ടറിയെ സന്ദര്‍ശിച്ചത്. സിനിമയുടെ ഹിന്ദിപതിപ്പിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടു കമലഹാസന്‍ മുംബൈയിലാണ്. ഈ സാഹചര്യത്തിലാണ് ചന്ദ്രഹാസന്റെ നേതൃത്വത്തിലുള്ള സംഘം ആഭ്യന്തരമന്ത്രിയെ കണ്ടത്.

ഇതിനിടെ മതസ്പര്‍ധ വളര്‍ത്താന്‍ ആരെയും അനുവദിക്കില്ലെന്ന് തമിഴ്നാട് ഗവര്‍ണര്‍ റോസയ്യ പറഞ്ഞു. സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ എല്ലാ ാവിഭാഗത്തിന്റെയും വികാരങ്ങള്‍ മാനിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയാറാകണമെന്നും നിയമസഭയില്‍ നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.


വിവാദങ്ങള്‍ തുടരുമ്പോഴും വിശ്വരൂപത്തിന്റെ പ്രദര്‍ശനം തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ തുടരുകയാണ്. കഴിഞ്ഞദിവസം വടക്കേയിന്ത്യയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തി. പ്രേക്ഷകരില്‍ നിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. വിവാദങ്ങള്‍ പ്രേക്ഷകരുടെ ആകാംക്ഷ വളര്‍ത്തിയെന്നും ഇത് ബോക്സ്ഓഫീസില്‍ പ്രതിഫലിക്കുന്നുണ്െടന്നും മള്‍ട്ടിപ്ളക്സ് ഉടമകള്‍ പറഞ്ഞു.

ചില കേന്ദ്രങ്ങളില്‍നിന്ന് ഒറ്റപ്പെട്ട പ്രതിഷേധവും ഉയരുന്നുണ്ട്. സിനിമയിലെ വിവാദരംഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സുന്നി മുസ്ലിം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ലക്നോയില്‍ പ്രതിഷേധപ്രകടനം നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.