മുന്നണിമാറ്റം ചര്‍ച്ചചെയ്യേണ്ട ആവശ്യം ഇപ്പോഴില്ല: പി.ജെ. ജോസഫ്
ന്യൂഡല്‍ഹി: മുന്നണിമാറ്റം സംബന്ധിച്ച വിഷയം കേരള കോണ്‍ഗ്രസ് എമ്മില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യം ഇപ്പോഴില്ലെന്നു സംസ്ഥാന ജലസേചന മന്ത്രി പി.ജെ. ജോസഫ്. ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. മുന്നണിമാറ്റം സംബന്ധിച്ച മന്ത്രി കെ.എം. മാണിയുടെ പ്രസ്താവന സൈദ്ധാന്തിക തലത്തിലെടുത്താല്‍ മതി. എന്നാല്‍, ഇത് സംബന്ധിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന രാഷ്ട്രീയപരമാണെന്നും പി.ജെ. ജോസഫ് ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കി.