രാജ്യത്തെ ഏറ്റവും പ്രശസ്ത മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനമായ ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) എംബിബിഎസ് പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിനു രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഇതിനുള്ള രജിസ്ട്രേഷന്‍ നാളെ തുടങ്ങും. മാര്‍ച്ച് 17 വരെ രജിസ്ട്രേഷന്‍ തുടരും. ന്യൂഡല്‍ഹിയിലെ എയിംസിനു പുറമെ പുതുതായി ആരംഭിച്ച ആറ് എയിംസ് പദവിയുള്ള സ്ഥാപനങ്ങളിലെ എംബിബിഎസ് അഡ്മിഷനും ഈ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ഋഷികേശ്, ജോധ്പൂര്‍, ഭോപ്പാല്‍,റായ്പൂര്‍, ഭുവനേശ്വര്‍,പാറ്റ്ന എന്നിവയാണ് എയിംസ് പദവിയുള്ള സ്ഥാപനങ്ങള്‍. ന്യൂഡല്‍ഹി എയിംസില്‍ 72 സീറ്റുകളും എയിംസ് പദവിയുള്ള സ്ഥാപനങ്ങളില്‍ 100 വീതം സീറ്റുകളുമാണുള്ളത്. എല്ലായിടത്തേക്കുമായി ഒറ്റ അപേക്ഷ മതി. മുന്‍ഗണനാക്രമം അപേക്ഷ നല്‍കുമ്പോള്‍ രേഖപ്പെടുത്തണം. മെരിറ്റിന്റെയും മുന്‍ഗണനാക്രമത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍. ജൂണ്‍ ഒന്നിനു നടത്തുന്ന പ്രവേശന പരീക്ഷയുടെ ഫലം ജൂണ്‍ 25നു പ്രസിദ്ധപ്പെടുത്തും. ഇതിനുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ മേയ് 16 മുതല്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

പ്രവേശന പരീക്ഷയ്ക്കു കേരളത്തില്‍ കൊച്ചി മാത്രമാണു കേന്ദ്രം. കൊച്ചിയുടെ കോഡ് 13. അഹമ്മദാബാദ്, ബാംഗളൂര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡിഗഡ്, ചെന്നൈ, ഡറാഡൂണ്‍, ഡല്‍ഹി,ഗോഹട്ടി, ഹൈദരാബാദ്, ജമ്മു, ജോധ്പൂര്‍,കോല്‍ക്കത്ത, ലക്നോ, മുംബൈ, പാറ്റന, റായിപൂര്‍ എന്നിവയാണു മറ്റു പരീക്ഷാ കേന്ദ്രങ്ങള്‍. ഇത്തവണ ഓണ്‍ലൈനായും ഓഫ്ലൈനായും പരീക്ഷയുണ്ട്.

മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണു പ്രവേശന പരീക്ഷ. ആകെ 200 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. (ഫിസിക്സ്-60, കെമിസ്ട്രി-60,ബയോളജി-60, പൊതുവിജ്ഞാനം-20).തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്ക് ഉണ്ട്. 50 ശതമാനം മാര്‍ക്കു നേടുന്നവര്‍ യോഗ്യതാ പരീക്ഷ കടന്നു കൂടും. പ്ളസ്ടു സിലബസ് അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങള്‍. പ്രത്യേക സിലബസ് എയിംസ് പുറത്തിറക്കിയിട്ടില്ല.

1,000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി-വര്‍ഗക്കാര്‍ക്ക് 800 രൂപ. അപേക്ഷാ ഫീസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഓണ്‍ലൈനായി ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ചു സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിലോ അടയ്ക്കാം. അപേക്ഷാ ഫീസിന്റെ വിവരം എയിംസ് അക്കൌണ്ടുള്ള ബാങ്കില്‍ ലഭിച്ച ശേഷമേ അപേക്ഷ പരിഗണിക്കൂ. അപേക്ഷകര്‍ അഡ്മിഷന്‍ വര്‍ഷം ഡിസംബര്‍ 31ന് 17 വയസ് പൂര്‍ത്തിയായിരിക്കണം. അതായത് 1998 ജനുവരി രണ്ടിനോ അതിനു ശേഷമോ ജനിച്ചവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. ഇംഗ്ളീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ളസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. പട്ടിക ജാതി-വര്‍ഗക്കാര്‍ക്ക് 50 ശതമാനം മതി. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിദേശ ഇന്ത്യാക്കാര്‍ക്കും അപേക്ഷിക്കാം. അവര്‍ പ്രോസ്പെക്ടസിലെ വ്യവസ്ഥകള്‍ പാലിച്ചിരിക്കണമെന്നു മാത്രം.


ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പ് പ്രോസ്പെക്ടസിലെ വ്യവസ്ഥകള്‍ മനസിലാക്കുക. അപേക്ഷയോാപ്പം ഒരു സര്‍ട്ടിഫിക്കറ്റിന്റെയും ഒര്‍ജിനലോ പകര്‍പ്പുകളോ സമര്‍പ്പിക്കേണ്ട. പ്രവേശന പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ ഫലം പുറത്തു വന്ന് ഏഴു ദിവസത്തിനകം ബന്ധപ്പെട്ട രേഖകളുടെ അറ്റസ്റ് ചെയ്ത പകര്‍പ്പ് അസിസ്റന്റ് കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്റെ പേരില്‍ സ്പീഡ് പോസ്റില്‍ എത്തിച്ചാല്‍ മതി.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പേരും എടുത്ത തീയതിയും രേഖപ്പെടുത്തിയ ഫോട്ടോഗ്രാഫ് അപ്ലോഡ് ചെയ്യണം. ജെപിജി ഫോര്‍മാറ്റിലുള്ള ഫോട്ടോ 500 കെബിയില്‍ കൂടിയതാകരുത്. കറുത്ത മഷിയില്‍ 2ഃ1 വലിപ്പത്തിലുള്ള പേപ്പറില്‍ രേഖപ്പെടുത്തി സ്കാന്‍ ചെയ്തെടുത്തതായിരിക്കണം ഒപ്പ്. ഇത് 300 കെബിയില്‍ കവിയരുത്. ഫോട്ടോയും ഒപ്പും തയാറാക്കി വച്ച ശേഷമായിരിക്കണം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കാന്‍. ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്ത ശേഷം പ്രിവ്യു പരിശോധിക്കുമ്പോള്‍ അവ്യക്തമാണെങ്കില്‍ സ്കിപ്പ് ചെയ്ത ശേഷം വീണ്ടും അപ്ലോഡ് ചെയ്യുക. ചെലാന്‍ വഴി പണം അടച്ചതു ബാങ്ക് സ്വീകരിച്ചു കഴിഞ്ഞാല്‍ രജിസ്ട്രേഷന്‍ സ്ളിപ്പ് എടുക്കാം. ആപ്ളിക്കേഷന്‍ നമ്പര്‍, പാസ്വേഡ്, ഇ-മെയില്‍ ഐഡി,രജിസ്ട്രേഷന്‍ സ്ളിപ്പിന്റെ പ്രിന്റ്, ചെലാന്റെ പകര്‍പ്പ് എന്നിവ അപേക്ഷാര്‍ഥി അഡ്മിഷന്‍ പ്രക്രിയ കഴിയുന്നതു വരെ അപേക്ഷകന്‍ സൂക്ഷിച്ചു വയ്ക്കുക.

അപേക്ഷാ ഫോമും പ്രോസ്പെക്സും ലഭിക്കുന്ന വെബ്സൈറ്റുകള്‍: ംംം.മശശാലെഃമാ.ീൃഴ, ംംം.മശശാ.ലറൌ, ംംം. മശശാ.മര.ശി, ംംം.ാീവളം.ിശര.ശി

പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക്: അസിസ്റന്റ്് കണ്‍്ട്രോളര്‍ (എക്സാമിനേഷന്‍സ്), എക്സാമിനേഷന്‍ സെക്ഷന്‍, ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, അന്‍സാരി നഗര്‍, ന്യൂഡല്‍ഹി-110 608.

ടെലിഫോണ്‍: 26589900, 26588500 എക്സ്ടന്‍ഷന്‍:6421, 4499, 6422.

എയിംസ് പദവിയുള്ള സ്ഥാപനങ്ങളിലെ അഡ്മിഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഓഗസ്റോടെ താഴെ പറയുന്ന വെബ്സൈറ്റുകളില്‍ ലഭിക്കും. എയിംസ് പദവിയുള്ള സ്ഥാപനങ്ങളുടെ വെബ്സൈറ്റ്: ഭോപ്പാല്‍: ംംം.മശശായെവീുമഹ.ലറൌ.ശി പാറ്റ്ന: ംംം.മശശാുമിമ.ീൃഴ ജോധ്പൂര്‍: ംംം.മശശാഷീെറവുൌൃ.ലറൌ.ശി ഋഷികേശ്: ംംം.മശശാൃശവെശസലവെ.ലറൌ.ശി റായ്പൂര്‍: ംംം.മശശാൃമശുൌൃ.ലറൌ.ശി ഭുവനേശ്വര്‍: ംംം.മശശായെവൌയമിലവെംമൃ.ലറൌ.ശി