കാഷ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു
കാഷ്മീരില്‍  ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു
Tuesday, April 15, 2014 12:02 AM IST
ശ്രീനഗര്‍: കാഷ്മീരില്‍ തീവ്രവാദികളും പോലീസും തമ്മില്‍ നടത്തിയ 20 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. രണ്ടു പോലീസുകാര്‍ക്കു പരിക്കേറ്റു. ബുച്ചാപോറയിലെ അഹമ്മദ് നഗറിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരര്‍ക്കുനെരേയാണ് പോലീസ് വെടിവയ്പ് നടത്തിയത്.

അബു ഹാഫീസ്, ചോട്ടാ ഹാഫീസ് എന്നീ ഭീകരരാണു കൊല്ലപ്പെട്ടത്. പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ബുച്ചാപോറയില്‍ നടത്തിയ തെരച്ചിലിലാണ് ഭീകരര്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നതു കണ്െടത്തിയത്. ഞായറാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന ആക്രമണത്തിനു ശേഷമാണു ഭീകരരെ വധിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.