കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു
Tuesday, April 15, 2014 12:25 AM IST
വിജയവാഡ: കൃഷ്ണ ജില്ലയിലെ വിജയവാഡ വെസ്റിലെ കോണ്‍ഗ്രസ് നിയമസഭാംഗം വെല്ലംപള്ളി ശ്രീനിവാസ് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു. വിജയവാഡയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശ്രീനിവാസ് മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉമ മഹേശ്വര രാജുവിന്റെ സാന്നിധ്യത്തിലാണ് ശ്രീനിവാസ് പാര്‍ട്ടി അംഗത്വം നേടിയത്.

ടിഡിപി-ബിജെപി ധാരണപ്രകാരം വിജയവാഡ വെസ്റ് സീറ്റ് ബിജെപിക്ക് അര്‍ഹതപ്പെട്ടതാണ്. എന്നാല്‍, ടിഡിപി നേതാവ് നാഗുല്‍ മീരയ്ക്ക് അര്‍ഹതപ്പെട്ട സീറ്റ് ബിജെപിക്കു നല്കിയതില്‍ പ്രതിഷേധിച്ച് ഒരുകൂട്ടം ടിഡിപി പ്രവര്‍ത്തകര്‍ വിജയവാഡ ഓഫീസ് അക്രമിച്ചു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിനു മുമ്പ് മീരയ്ക്ക് അനുകൂലമായി പലയിടങ്ങളിലും ടിഡിപി പ്രചാരണം ആരംഭിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.