കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരനു പുനര്‍ജന്മം
Tuesday, April 15, 2014 12:02 AM IST
തിരുനല്‍വേലി: കുതലപുരിയില്‍ കൃഷിയിടത്തെ തുറന്ന കുഴല്‍ക്കിണറില്‍ വീണ രണ്ടര വസുകാരനെ അഞ്ചു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷം സുരക്ഷിതമായി പുറത്തെടുത്തു.

മണ്ണുമാന്തിയുടെയും മറ്റുപകരണങ്ങളുടെയും സഹായത്തോടെ അഗ്നിശമനസേനാംഗങ്ങളാണ് 20 അടി താഴ്ചയില്‍നിന്നു കുട്ടിയെ പുറത്തെടുത്തത്. കുട്ടിയെ വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പിതാവിനൊപ്പം കൃഷി സ്ഥലത്തെത്തിയതായിരുന്നു ബാലന്‍. രണ്ടാഴ്ച മുമ്പു വില്ലുപുരം ജില്ലയില്‍ കുഴക്കിണറില്‍ വീണു ബാലിക മരിച്ചിരുന്നു. ഈ സംഭവത്തെത്തുടര്‍ന്നു സംസ്ഥാനത്തെ എല്ലാ കുഴല്‍ക്കിണറുകള്‍ക്കും അടപ്പോ വേലിയോ സ്ഥാപിക്കണമെന്നു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.