ഗാന്ധി കുടുംബം അംബേദ്കറെ ആക്ഷേപിക്കുന്നു: മോദി
ഗാന്ധി കുടുംബം അംബേദ്കറെ ആക്ഷേപിക്കുന്നു: മോദി
Tuesday, April 15, 2014 12:22 AM IST
അഹമ്മദാബാദ്/ലഖിംപുര്‍ ഖേരി: ദളിതരെ ശാക്തീകരിച്ചെന്ന കോണ്‍ഗ്രസ് വാദത്തിനെതിരേ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി രംഗത്ത്. ഭരണഘടനാ ശില്പിയായ ഡോ.അംബേദ്കര്‍ രൂപകല്പന ചെയ്ത നിയമങ്ങള്‍ ഫലപ്രദമായി നടപ്പക്കാത്ത കോണ്‍ഗ്രസ്, മന്‍മോഹന്‍ സിംഗിന്റെ സംസാരിക്കാനുള്ള സ്വാതന്ത്യ്രത്തെ തട്ടിയെടുത്തെന്നും മോദി പറഞ്ഞു. അംബേദ്കറെയും അദ്ദേഹം ദളിതര്‍ക്കുവേണ്ടി നടപ്പിലാക്കാന്‍ ശ്രമിച്ച വിവിധ പദ്ധതികളെയും കോണ്‍ഗ്രസ് തടഞ്ഞു. അവകാശങ്ങള്‍ നല്‍കിയതിന്റെയും നിയമം ശക്തിപ്പെടുത്തിയന്റെയും നേട്ടം സോണിയയും മകനും സ്വന്തമാക്കി എന്നാല്‍, പ്രധാനമന്ത്രിയുടെ സംസാരിക്കാനുള്ള അവകാശം അവര്‍ തട്ടിയെടുത്തു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരുവിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മോദി.

കോണ്‍ഗ്രസാണു ദളിതര്‍ക്കുവേണ്ടിയുള്ള നിയമനിര്‍മാണം നടത്തിയതെന്നു രാഹുല്‍ ഗാന്ധി പ്രസംഗിച്ചു നടക്കുന്നു. അംബേദ്കറെ അപമാനിക്കുന്ന തരത്തിലാണു രാഹുലിന്റെ പ്രസംഗം. ശ്രീബുദ്ധനെക്കുറിച്ച് അംബേദ്കര്‍ എഴുതിയ പുസ്തകത്തിന്റെ 100 കോപ്പിപോലും വാങ്ങാതെ അദ്ദേഹത്തെ അധിക്ഷേപിച്ചത് ആദ്യത്തെ പ്രധാനമന്ത്രിയായ ജവാഹര്‍ലാല്‍ നെഹ്റുവാ ണെന്നും മോദി പറഞ്ഞു.


അംബേദ്കറെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവുംവിധം അധിക്ഷേപിച്ചിട്ടുണ്െടന്നും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അംബേദ്കര്‍ക്കു ഭാരതരത്ന നല്‍കുമെന്നും മോദി പറ ഞ്ഞു. നെഹ്റു കുടുംബ ത്ത ിലെ മൂന്നു പേര്‍ക്കും ബഹുമതിയായി ഭാരതരത്നം ലഭിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയായ അംബേദ്കര്‍ക്കു നല്‍കിയില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ചിത്രം പാര്‍ലമെന്റില്‍ പോലുമില്ല- മോദി പറഞ്ഞു.

ദളിതര്‍ക്കു നേരേയുള്ള കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി സര്‍ക്കാരുകളുടെ നടപടിക്കെതിരേയും മോദി ആഞ്ഞടിച്ചു. രാജ്യത്ത് ഒരോ ആഴ്ചയിലും 13 ദളിതര്‍ കൊല്ലപ്പെടുകയും ആറുപേരെ കാണാതാകുകയും 21 പേരെ മാനഭംഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സ്വാതന്ത്യ്രം കിട്ടി 60 വര്‍ഷങ്ങള്‍ക്കു ശേഷവും 70 ശതമാനം ദളിത് സ്ത്രീകള്‍ നിരക്ഷരരാണെന്നു മോദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.