സര്‍വേ ഫലങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍
Friday, April 18, 2014 11:08 PM IST
ന്യൂഡല്‍ഹി: അഭിപ്രായസര്‍വേ ഫലങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നു മാധ്യമങ്ങളോടു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവസാനഘട്ട വോട്ടെടുപ്പു പൂര്‍ത്തിയാകും വരെ അഭിപ്രായ വോട്ടെടുപ്പു ഫലം പ്രസിദ്ധപ്പെടുത്തരുതെന്നാണു വിലക്ക്.

ഏപ്രില്‍ 14നു വോട്ടെടുപ്പു കഴിഞ്ഞ 111 മണ്ഡലങ്ങളിലെ അഭിപ്രായ വോട്ടെടുപ്പു ഫലം ഒരു ടിവി ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. ഇതു ഫലത്തില്‍ എക്സിറ്റ് പോള്‍ റിസല്‍ട്ടിനു തുല്യമാണെന്നു ചാനലിന്റെ പേരെടുത്തു പറയാതെ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. വിലക്കിനെ മറികടക്കുന്നതു ജനപ്രാതിനിധ്യ നിയമത്തിലെ 126-എ വകുപ്പിന്റെ ലംഘനമാണ്. അവസാനഘട്ടം വോട്ടെടുപ്പു പൂര്‍ത്തിയാകുന്ന വരെ എക്സിറ്റ് പോള്‍ ഫലം പ്രസിദ്ധപ്പെടുത്തരുതെന്ന നിരോധനം മാധ്യമങ്ങള്‍ക്കു ബാധകമാണെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.