ഡല്‍ഹി നിയമസഭ പിരിച്ചുവിടല്‍ ലഫ്. ഗവര്‍ണര്‍ക്കു തീരുമാനിക്കാം
Friday, April 18, 2014 11:13 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ചു ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കു തീരുമാനമെടുക്കാമെന്നു സുപ്രീംകോടതി. നിയമസഭ പിരിച്ചുവിട്ടു വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി ഉത്തരവ്. ജസ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണു കേസ് പരിഗണിച്ചത്. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. അനിശ്ചിതകാലത്തേക്കു ഡല്‍ഹി നിയമസഭ മരവിപ്പിച്ചു നിര്‍ത്താന്‍ കഴിയില്ലെന്നു സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ജന ലോക്പാല്‍ ബില്‍ പാസാക്കുന്നതില്‍ പരാജയപ്പെട്ടതിനെ ത്തുടര്‍ന്നാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രാജിവച്ചത്. കൂടാതെ, നിയമസഭ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പു നടത്തണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടു. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമസഭ മരവിപ്പിച്ചു നിര്‍ത്തുകയാ യിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.