ഗുജറാത്തില്‍ മലയാളി യുവവൈദികന്‍ ഷോക്കേറ്റു മരിച്ചു
ഗുജറാത്തില്‍ മലയാളി യുവവൈദികന്‍ ഷോക്കേറ്റു മരിച്ചു
Friday, April 18, 2014 11:45 PM IST
ഭാവ്നഗര്‍: ഗുജറാത്തില്‍ മലയാളി യുവവൈദികന്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. സിഎംഐ സഭയുടെ ഗുജറാത്ത് മിഷനില്‍ ഭവ്നഗര്‍ ചാവറ വൈസ്പ്രോവിന്‍സ് അംഗമായ ഫാ. ജയ്സണ്‍ പുളിക്കല്‍ സിഎംഐ (33) ആണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നു ഗുജറാത്തിലെ ഫുള്‍ജറില്‍ മോട്ടോര്‍ നന്നാക്കുന്നതിനിടെയാണ് അപകടം. 2013 ജനുവരി രണ്ടിനു വൈദികപട്ടം സ്വീകരിച്ചു സിഎംഐ സഭയുടെ ജനറാള്‍ ഹൌസില്‍ ഒരു വര്‍ഷം സേവനമനുഷ്ഠിച്ചശേഷം ഫെബ്രുവരിയിലാണ് ഫാ. ജയ്സണ്‍ ഗുജറാത്തിലേക്കു മിഷന്‍ പ്രവര്‍ത്തനത്തിനായി തിരിച്ചത്. കുമളി ഒന്നാംമൈല്‍ (അമരാവതി) പുളിക്കല്‍ ചാക്കോ-മേരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: തോമസ്, ലൌസി, ജയിംസ്, ജേക്കബ്, റ്റെസി, ജെസി, ജോണ്‍സണ്‍, ജനീഫ്. സംസ്കാരം പിന്നീട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.