സെപ്റ്റംബര്‍ മുതല്‍ ഇപിഎഫ്ഒ ആനുകൂല്യങ്ങള്‍ ഇലക്ട്രോണിക് സംവിധാനത്തില്‍
Friday, April 18, 2014 10:51 PM IST
ന്യൂഡല്‍ഹി: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ആനുകൂല്യങ്ങള്‍ അടുത്ത സെപ്റ്റംബര്‍ മുതല്‍ പൂര്‍ണമായും ഇലക്ട്രോണിക് പേമെന്റ് സംവിധാനത്തിലേക്കു മാറും. ഇപ്പോള്‍ 93 ശതമാനം ആനുകൂല്യങ്ങളും ഇ- പേമെന്റിലാണ്.

പുതിയ സംവിധാനത്തില്‍ പിന്‍വലിക്കുന്ന പിഎഫ് തുക നേരിട്ട് ഉപയോക്താവിന്റെ ബാങ്ക് അക്കൌണ്ടിലേക്കു വരും. ചെക്ക്, ഡിഡി എന്നിവയ്ക്കു സ്ഥാനമുണ്ടായിരിക്കില്ല. ഒരുവര്‍ഷം ഒരുകോടിയിലേറെ ക്ളെയിമുകള്‍ ഇപ്പോള്‍ പരിഹരിക്കുന്നുണ്ട്. അനാവശ്യമായ പേപ്പര്‍ ജോലികള്‍ ഒഴിവാക്കുന്നതിനു ഇതു സഹായിക്കുമെന്നു ഇപിഎഫ്ഒ വക്താവ് അറിയിച്ചു.


ക്ളെയിമുകള്‍ തീര്‍പ്പാക്കുന്നതു കൂടാതെ ഓരോ മാസവും 44 ലക്ഷം പേര്‍ക്കു പെന്‍ഷനും നല്‍കിവരുന്നു. ഇതിനായി പെന്‍ഷന്‍ ഡേറ്റ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്തു. നാലു മാസം കൊണ്ടാണ് ഇതു തീര്‍ത്തത്.

എസ്ബിഐ കൂടാതെ മറ്റു ബാങ്കുകളിലും അക്കൌണ്ടുള്ള തൊഴിലുടമകള്‍ക്കു സെപ്റ്റംബര്‍ മുതല്‍ പിഎഫ് കുടിശിക ഓണ്‍ലൈനായി അടയ്ക്കാനും അവസരമൊരുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.