കപട മതേതരവാദികളെക്കാള്‍ മുസ്ലിം രാജ്യങ്ങളില്‍ തനിക്കു സ്വീകാര്യതയുണ്െടന്നു ശത്രുഘന്‍ സിന്‍ഹ
Friday, April 18, 2014 10:54 PM IST
പാട്ന: ഇന്ത്യയിലെ കപട മതേതരവാദികളെക്കാള്‍ പാക്കിസ്ഥാന്‍ ഉള്‍പ്പെടുന്ന മുസ്ലിം രാജ്യങ്ങളില്‍ തനിക്കു കൂടുതല്‍ സ്വീകാര്യതയുണ്െടന്ന് പാട്ന സാഹിബിലെ ബിജെപി സ്ഥാനാര്‍ഥി ശത്രുഘന്‍ സിന്‍ഹ. പാട്ന സാഹിബില്‍ ലോക്സഭയിലെക്ക് ഇന്നലെയായിരുന്നു തെരഞ്ഞെടുപ്പ്. വീടിനടുത്തുള്ള സ്കൂളില്‍ സമ്മതിദാനം വിനിയോഗിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ പാക് പ്രസിഡന്റ് സിയ-ഉള്‍-ഹഖിന്റെ കുടുംബവുമായി തനിക്ക് അടുപ്പമുണ്ട്. ശത്രുഘന്‍ തന്റെ സഹോദരനാണെന്നു സിയയുടെ മകള്‍ സെന്‍ സിയ പറഞ്ഞിട്ടുണ്ട്. രക്ഷാബന്ധന്‍ ദിവസം തന്റെ കൈയില്‍ സെന്‍ സിയ രാഖി കെട്ടുന്ന പതിവുണ്െടന്നും ശത്രുഘന്‍ കൂട്ടിച്ചേര്‍ത്തു.


ന്യൂനപക്ഷങ്ങള്‍ക്കെതിരായ പ്രചാരണമാണ് പാട്ന സാഹിബില്‍ എതിര്‍പക്ഷത്തുന്നിന്നു തനിക്കെതിരേ ഉണ്ടായത്. രാജ്യത്തു ബിജെപിക്ക് അനുകൂലമായ തരംഗമുണ്െടന്നും ശത്രുഘന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.