വിദ്യാര്‍ഥികള്‍ അപമാനിച്ചതിന് അധ്യാപകന്‍ ആത്മഹത്യ ചെയ്തു
Friday, April 18, 2014 10:58 PM IST
തിരുനെല്‍വേലി: വിദ്യാര്‍ഥികള്‍ അപമാനിച്ചതില്‍ മനംനൊന്ത് അധ്യാപകന്‍ ആത്മഹത്യ ചെയ്തു. മൂകാംബിക നഗര്‍ സ്വകാര്യ പോളിടെക്നിക് സ്ഥാപനത്തിലെ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് അധ്യാപകന്‍ സുബ്രഹ്മണ്യനാണ് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു വിദ്യാര്‍ഥികളെ പോലീസ് അറസ്റ് ചെയ്തു. മദ്യപിച്ചു ക്ളാസില്‍ ബഹളംവച്ച വിദ്യാര്‍ഥികളെ സുബ്രഹ്മണ്യന്‍ കഴിഞ്ഞദിവസം ശാസിച്ചിരുന്നു. വിദ്യാര്‍ഥികളുടെ പെരുമാറ്റത്തെക്കുറിച്ച് വാന്‍ ഡ്രൈവര്‍ മാനേജ്മെന്റിനെ അറിയിക്കുകയും ചെയ്തു. ഇന്നലെ വിദ്യാര്‍ഥികള്‍ അധ്യാപകന്റെ അടുത്തെത്തി മാപ്പുപറഞ്ഞു. തുടര്‍ന്ന് കാറില്‍ വിളിച്ചുകയറ്റി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ ഗ്രൌണ്ടിലെത്തിച്ചു. കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. വാന്‍ ഡ്രൈവറെ വീട്ടില്‍ കയറി മര്‍ദിച്ചു. മനോവിഷമംകൊണ്ടാണ് സുബ്രഹ്മണ്യന്‍ തൂങ്ങിമരിച്ചതെന്ന് വാന്‍ ഡ്രൈവര്‍ പോലീസില്‍ മൊഴി നല്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.