വിജയവാഡയില്‍ സിപിഎമ്മും സിപിഐയും മത്സരരംഗത്ത്
Sunday, April 20, 2014 12:47 AM IST
വിജയവാഡ: വിജയിക്കാന്‍ യാതൊരു സാധ്യതയുമില്ലെങ്കിലും വിജയവാഡ ലോക്സഭാ മണ്ഡലത്തില്‍ സിപിഎമ്മും സിപിഐയും പരസ്പരം മത്സരിക്കുന്നു. ഒറ്റ പാര്‍ട്ടിയായിരുന്ന കാലത്തും കമ്യൂണിസ്റ് പാര്‍ട്ടികള്‍ ഇവിടെ വിജയിച്ച ചരിത്രമില്ല. വിജയവാഡയില്‍ പല തെരഞ്ഞെടുപ്പുകളിലും സിപിഐ മത്സരിച്ചിട്ടുണ്ട്. സിപിഎമ്മാകട്ടെ ആദ്യമായാണു മത്സരിക്കുന്നത്. കൃഷ്ണ ജില്ലാ സെക്രട്ടറി വി. ഉമാമഹേശ്വര റാവുവാണു സിപിഎം സ്ഥാനാര്‍ഥി. കര്‍ഷകസംഘം കൃഷ്ണ ജില്ലാ സെക്രട്ടറി എസ്. നാഗേശ്വര റാവുവാണു സിപിഐ സ്ഥാനാര്‍ഥി. വിജയിക്കാനായില്ലെങ്കിലും സാന്നിധ്യമറിയിക്കുകയെന്നതാണ് ഇടതു പാര്‍ട്ടികളുടെ ലക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.