ധാര്‍മികമൂല്യങ്ങള്‍ നഷ്ടപ്പെട്ടു
Sunday, April 20, 2014 12:43 AM IST
ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ധാര്‍മിക-സാമ്പത്തിക മൂല്യങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു ക്ഷേത്രം ജീവനക്കാരന്റെ ശരീരത്തില്‍ ആസിഡ് ഒഴിച്ചു. പത്മതീര്‍ത്ഥ കുളത്തില്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്െടത്തിയതു സംബന്ധിച്ച് ഇതുവരെ വ്യക്തതയുണ്ടായിട്ടില്ലെ ന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം സംഭവങ്ങളില്‍ സമ്മര്‍ദമുണ്ടായതിനാലാവണം, പോലീസ് കാര്യക്ഷമമായി അന്വേഷിക്കുകയോ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തു നിന്നു കാര്യമായ നടപടികള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ല. പുറത്തു നിന്നു കൊണ്ടു വരുന്ന വസ്തുക്കള്‍ ക്ഷേത്രത്തിലെ പൂജാ വസ്തുക്കള്‍ എന്ന പേരില്‍ വില്‍പ്പന നടത്തുന്നതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.


ക്ഷേത്രത്തില്‍ പതിച്ച സുപ്രീംകോടതി ഉത്തരവുകള്‍ കീറിനശിപ്പിച്ചതു സംബന്ധിച്ചു വിദഗ്ധ സമിതി വിശദീകരണം നല്‍കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.