ജീന്‍ പ്രസ്താവന ഗഡ്കരി തിരുത്തി
ജീന്‍ പ്രസ്താവന  ഗഡ്കരി തിരുത്തി
Sunday, April 20, 2014 12:46 AM IST
പാറ്റ്ന: വര്‍ഗീയ പ്രസംഗം നടത്തി പുലിവാലുപിടിച്ച ബിജെപി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി മാധ്യമങ്ങള്‍ക്കുമുമ്പില്‍ പ്രസ്താവന തിരുത്തി. ബിഹാറിലെ ജനങ്ങളുടെ ജീനില്‍വരെ ജാതിയുണ്െടന്നു പറഞ്ഞ ഗഡ്കരി, ജാതീയതയുടെ ജീന്‍ ബിഹാറിലെ രാഷ്ട്രീയത്തിലുണ്െടന്നു തിരുത്തി.

ഒരു വശത്തു ജാതീയതയ്ക്കെതിരേ പ്രചാരണം നടത്തുകയും മറുവശത്തു മോദിയുടെ ജാതി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന ബിജെപിയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണു ഗഡ്കരി ഇങ്ങനെ മറുപടി പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.