സോണിയയുടെ മഹാരാഷ്ട്ര സന്ദര്‍ശനം റദ്ദാക്കി
സോണിയയുടെ മഹാരാഷ്ട്ര സന്ദര്‍ശനം റദ്ദാക്കി
Monday, April 21, 2014 11:07 PM IST
മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മഹാരാഷ്ട്രയിലെ പ്രചാരണപരിപാടികള്‍ റദ്ദാക്കി. മോശം ആരോഗ്യസ്ഥിതിയെത്തുടര്‍ന്നാണിതെന്നു പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍, ഡൂള്‍ എന്നിവിടങ്ങളിലും മുംബൈയിലുമായിരുന്നു സോണിയയുടെ പ്രചാരണം നിശ്ചയിച്ചിരുന്നത്.

സോണിയയ്ക്കു പകരം മുംബൈയില്‍ രാഹുല്‍ ഗാന്ധിയായിരിക്കും പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുക. എന്‍സിപി അധ്യക്ഷന്‍ ശരദ്പവാറും മുംബൈയിലെ റാലിയില്‍ പങ്കെടുക്കും. മറ്റു രണ്ടിടത്തും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പങ്കെടുക്കും. കോണ്‍ഗ്രസ് നേതാവ് മോഹന്‍ പ്രകാശ്, മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, എംപിസിസി പ്രസിഡന്റ് മണിക്റാവു താക്കറെ എന്നിവര്‍ മൂന്നു റാലികളിലും പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.