ബിഹാറിലെ 25 ബൂത്തുകളില്‍ ഇന്നു റീപോളിംഗ്
Monday, April 21, 2014 11:09 PM IST
പാറ്റ്ന: ബിഹാറിലെ പാടലീപുത്ര മണ്ഡലത്തില്‍ മുംഗറിലെ 25 ബൂത്തുകളില്‍ ഇന്നു റീപോളിംഗ് നടത്തും. ജമല്‍പുര്‍ ഉള്‍പ്പെടെ 12 പോളിംഗ് സ്റേഷനുകളിലാണു വോട്ടെടുപ്പെന്ന് അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്‍. ലക്ഷ്മണന്‍ അറിയിച്ചു. രാവിലെ ഏഴുമുതല്‍ വൈകുന്നേരം മൂന്നുവരെയാണ് വോട്ടെടുപ്പ്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടി 17 നു നടന്ന വോട്ടെടുപ്പ് റദ്ദാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.