തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടും: മുലായം
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടും: മുലായം
Monday, April 21, 2014 11:10 PM IST
നാസിപുര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തുടച്ചുനീക്കപ്പെടുമെന്നും ബിജെപിക്കെതിരേ ശക്തമായ പോരാട്ടമാണു തങ്ങള്‍ നടത്തുന്നതെന്നും സമാജ്വാദി പാര്‍ട്ടി തലവന്‍ മുലായം സിംഗ് യാദവ്. നരേന്ദ്രമോദി പ്രധാനമന്ത്രിയാവുന്നതില്‍ ബിജെപി നേതാക്കള്‍ക്കുതന്നെ അതൃപ്തിയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ മൂന്നാം മുന്നണിയാണ് അധികാരത്തില്‍ വരാന്‍ പോകുന്നതെന്നും നാസിപുറില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു റാലിയില്‍ മുലായം പറഞ്ഞു. രാജ്യത്ത് പണപ്പെരുപ്പത്തിനും അഴിമതിക്കും ദുര്‍ഭരണത്തിനും കാരണക്കാര്‍ കോണ്‍ഗ്രസാണ്. ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സീറ്റുകള്‍ സമാജ്വാദി പാര്‍ട്ടി നേടുമെന്നും മൂന്നാംമുന്നണി രൂപീകരണത്തിനു പാര്‍ട്ടി മുന്‍കൈയെടുക്കുമെന്നും മുലായം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.