മൂന്നാം മുന്നണി അധികാരത്തില്‍ എത്തുമെന്നു കാരാട്ട്
മൂന്നാം മുന്നണി അധികാരത്തില്‍ എത്തുമെന്നു കാരാട്ട്
Monday, April 21, 2014 11:11 PM IST
ന്യൂഡല്‍ഹി: രാജ്യത്ത് ഇത്തവണ മൂന്നാം മുന്നണിയാണ് അധികാരത്തിലെത്തുകയെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കോണ്‍ഗ്രസ് വിരുദ്ധ തരംഗമാണു രാജ്യത്തുള്ളത്. അത് മൂന്നാം മുന്നണിക്കാണ് ഗുണകരമാകുകയെന്നും അല്ലാതെ ബിജെപിക്കല്ലെന്നും കാരാട്ട് അഭിപ്രായപ്പെട്ടു. ലുധിയാനയില്‍ സിപിഎം സ്ഥാനാര്‍ഥി സുഖ്മിന്തര്‍ സിംഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തു കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ആരും പ്രതീക്ഷിക്കേണ്െടന്നും കാരാട്ട് പിന്നീടു മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. മതേതര പാര്‍ട്ടികളെ പിന്തുണയ്ക്കണമോയെന്നു കോണ്‍ഗ്രസ് ആണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.